രോഗികള്‍ വര്‍ധിച്ചു ജില്ലാശുപത്രിയില്‍ മരുന്നുകള്‍ക്ക് ക്ഷാമം
പാലക്കാട് : ജില്ലാ ആശുപത്രിയില്‍ രോഗികള്‍ വര്‍ധിച്ചതോടെ മരുന്നുകള്‍ക്കായി നെട്ടോട്ടം തുടരുകയാണ്. ഒരു കട്ടിലില്‍ രണ്ടുപേര്‍ എന്ന കണക്കിലാണ് വിവിധ അസുഖങ്ങളുമായി കിടത്തി ചികിത്സാവിഭാഗത്തില്‍ രോഗികള്‍ കഴിയുന്നത്. ആയിരത്തിലേറെ രോഗികളാണ് ഇവിടെയുള്ളത്. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ ഈ വിഭാഗത്തിലുള്ളത് 544 കട്ടിലുകള്‍ മാത്രം.
ഒരു വാര്‍ഡില്‍ 60 കട്ടിലുകള്‍. പുരുഷന്മാരുടെയും സ്ത്രീകളുടെയും വാര്‍ഡുകളില്‍ ഒരു കട്ടിലില്‍ രണ്ടുപേര്‍ കഴിയുന്ന സ്ഥിതിയാണ്. രോഗികള്‍ കൂടിയതോടെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പല മരുന്നുകളും ആശുപത്രിയില്‍ ലഭിക്കുന്നില്ലെന്ന് പരാതി വരുന്നു. ആശുപത്രിയിലെ ഫാര്‍മസി കൗണ്ടറായി 13ാം കൗണ്ടറില്‍ നിന്നാണ് രോഗികള്‍ക്ക് മരുന്നുവിതരണം നടത്തുന്നത്. കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് വാര്‍ഡില്‍ നിന്ന് നല്‍കുന്ന മരുന്നിന് പുറമേയുള്ള മരുന്നുകള്‍ വാങ്ങേണ്ടതും അവിടെ നിന്നാണ്. കുറിപ്പടികളിലുള്ള പല മരുന്നുകളും ആശുപത്രി പരിസരത്തെ മെഡികെയര്‍ സ്റ്റോറില്‍ നിന്ന് വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയുമെങ്കിലും അവിടെ നിന്ന് ചില മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് രോഗികള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോ-ഓപറേഷന്‍ ലിമിറ്റഡ് (കെ.എം.സി.എല്‍) വാര്‍ഡുകളിലേക്ക് മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വാദം.
ഈ സാമ്പത്തിക വര്‍ഷം മുതല്‍ ജില്ലയില്‍ ലഭിക്കേണ്ട മരുന്നുകളുടെ വിതരണം കെഎംസിഎല്‍ തുടങ്ങിയിരിക്കയാണ്. 585 മരുന്നുകള്‍ അവശ്യമരുന്നുകളായി ഇനം തിരിച്ച് പട്ടിക തയ്യാറാക്കിയതിനൊപ്പം 170 മരുന്നുകള്‍ കൂടി ഇത്തവണത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് വിതരണം ചെയ്യാനുള്ള മരുന്നുകളില്‍ പിന്നിട്ട വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കെഎംസിഎല്‍ വെയര്‍ഹൗസ് സാധാരണ മേയ്മാസത്തിലാണ് ജില്ലാ ആശുപത്രിയില്‍ മരുന്നുവിതരണം തുടങ്ങാറുള്ളതെന്നാണ് ഇത്തവണ ഏപ്രിലോടെ തന്നെ വിതരണം തുടങ്ങിക്കഴിഞ്ഞിരുന്നു എന്ന് പറയുന്നു. ആശുപത്രിയുടെ മെഡിക്കല്‍ ഫാര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണെന്നും മരുന്ന് ക്ഷാമമില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. വൃക്കരോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കുമുള്ള ചില പ്രത്യേക മരുന്നുകള്‍ ആശുപത്രിയില്‍ വിതരണത്തിനുണ്ടാകില്ലെന്നും അപ്പോഴാണ് പുറത്തെ മരുന്നുകടകളെ രോഗികള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."