ഹരിത പ്രോട്ടോകോൡ, ഗൃഹപ്രവേശം കളറാക്കി ലക്ഷ്മി അമ്മയും കുടുംബവും
സ്വന്തം ലേഖകന്‍
കോറോം(വയനാട്): ഇന്നലെ വയനാട്ടില്‍ ഒരു ഗൃഹപ്രവേശനം നടന്നു. ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളെയെല്ലാം അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു ഗൃഹപ്രവേശന വീടും പരിസരവും.
ഇലകള്‍ കൊണ്ട് അലങ്കരിച്ച വഴിയും പ്രവേശന കവാടവും കണ്ട് കൗതുകത്തോടെയാണ് ചാലില്‍ ഇരഞ്ഞിക്കല്‍ വീട്ടില്‍ ലക്ഷ്മി അമ്മയുടെ ഗൃഹപ്രവേശനത്തിന് എത്തിയവര്‍ ഭക്ഷണം കഴിക്കാനിരുന്നത്. വീട്ടിലേക്കുള്ള വഴിയിലെല്ലാം തേക്കിലയിലെഴുതിയ ഹരിത സന്ദേശങ്ങളും നിര്‍ദേശങ്ങളും, തോരണങ്ങള്‍ പ്ലാവില കൊണ്ട്, പ്രവേശന കവാടം ചേമ്പിലയില്‍, ഭക്ഷണത്തിന് വാഴയില... ഇങ്ങനെ നീളുന്നു കൗതുകക്കാഴ്ചകള്‍. ഹരിത കേരള മിഷന്റെ മാതൃകാ ഹരിത ഗൃഹപ്രവേശനമായി മലയാളം യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയായ അനില്‍ കുമാറാണ് പദ്ധതിയൊരുക്കിയത്.
പരിസ്ഥിതി സൗഹൃദമായ ജീവിതം നയിക്കണമെന്ന ആശയം ഏവരിലും എത്തിക്കാനാണ് അനില്‍ കുമാറിനെ ഇത്തരം വേറിട്ട ചിന്തയിലേക്ക് നയിച്ചത്. ആഗ്രഹം അറിയിച്ചപ്പോള്‍ പ്രോത്സാഹനവുമായി വയനാട് ജില്ലാ ഹരിത കേരള മിഷനും കൂടെയെത്തി.
ജൈവ മാലിന്യം സമീപത്തുള്ള ഫാമിന് കൈമാറാനും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനക്ക് നല്‍കാനുമുള്ള സജ്ജീകരണം നടത്തിയാണ് മിഷന്‍ കുടുംബത്തിനൊപ്പം നിന്നത്.
വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സനുമായ കെ.എ മൈമൂന, സിന്ധു ഹരികുമാര്‍, എം.ഐ മോഹനന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഗൃഹപ്രവേശന ചടങ്ങുകള്‍ ഹരിതാഭമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."