ഹാമര്‍ പതിച്ച് മരണം: പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെടും
പാലാ: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ പതിച്ച് അഫീല്‍ മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ളവരോട് ഹാജരാകുവാന്‍ പൊലിസ് നോട്ടിസ് നല്‍കും.
മത്സരം നിയന്ത്രിച്ചിരുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുക്കുവാന്‍ പൊലിസ് തീരുമാനിച്ചിരുന്നത്.
റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി.ഡി മാര്‍ട്ടിന്‍, സിഗ്‌നല്‍ നല്‍കുവാനുള്ള ചുമതലയുണ്ടായിരുന്ന ഒഫീഷ്യല്‍മാരായ കെ.വി ജോസഫ്, പി. നാരായണന്‍ കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുവാന്‍ തീരുമാനമെടുത്തിട്ടുള്ളത്.
ഇവരോടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകുവാന്‍ ആവശ്യപ്പെടുക. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കേസന്വേഷണത്തിലെ കണ്ടെത്തലുകള്‍ ജില്ലാ പൊലിസ് മേധാവിയുമായി അന്വേഷണസംഘം വിലയിരുത്തിയിരുന്നു.
സംസ്ഥാന അത്‌ലറ്റിക് അസോസിയേഷനാണ് മേള സംഘടിപ്പിച്ചത്.
അപകട സാധ്യതയുള്ള ഹാമര്‍ ത്രോ, ജാവലിന്‍ എന്നിവ ഒരുമിച്ചു നടത്തിയതും ഒരു മത്സരം തീരാതെ മറ്റൊരു മത്സരം നടത്തിയതുമാണ് അപകടത്തിനിടയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."