HOME
DETAILS
MAL
ആനക്കൊമ്പ് കേസ്: തെളിവെടുപ്പ് നടത്തി
backup
June 25 2017 | 21:06 PM
കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് വനംവകുപ്പിന്റെ പിടിയിലായ കടവന്ത്ര സ്വദേശി മനീഷ് കുമാര്‍ ഗുപ്തയെ തെളിവെടുപ്പിനായി കൊച്ചിയില്‍ കൊണ്ടുവന്നു. കടവന്ത്രയിലെ ഇദ്ദേഹത്തിന്റെ വീട്ടിലും ഇയാള്‍ക്ക് ആനക്കൊമ്പ് നല്കിയ മേനാച്ചേരി ജോസിന്റെ അങ്കമാലി നായത്തോടിലുള്ള വീട്ടിലും ആലുവ പറവൂര്‍ കവലയില്‍ ആനയെ ജോലിയെടുപ്പിച്ചിരുന്ന തടിമില്‍ സ്ഥിതിചെയ്തിരുന്ന സ്ഥലത്തും കോടനാട് റെയ്ഞ്ച് ഓഫിസര്‍ ഫനിക് ലാലിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.
പറവൂര്‍ കവലയിലെ തടി മില്ലിലാണ് ആനയെ പണിയെടുപ്പിച്ചിരുന്നത്. ആന ചെരിഞ്ഞതിനെ തുടര്‍ന്ന് സൂക്ഷിക്കാനായാണ് കൊമ്പുകള്‍ തന്നെ ഏല്‍പ്പിച്ചതെന്നാണ് മനീഷ്ഗുപ്ത മൊഴി നല്‍കിയിരിക്കുന്നത്. തടി മില്ല് നിന്ന സ്ഥലത്ത് ഇപ്പോള്‍ പുതിയ കെട്ടിടമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."