HOME
DETAILS

കര്‍ണാടകയിലെ ജനാധിപത്യ കശാപ്പിന് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ തിരിച്ചടി കിട്ടിത്തുടങ്ങി; ഉദ്ദവ് താക്കറെയും ശരത് പവാറും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

  
backup
November 01, 2019 | 2:02 PM

uddav-thakkare-called-sarath-pawar

മുംബൈ: കര്‍ണാടകയില്‍ നടത്തിയ ജനാധിപത്യ കശാപ്പിനൊടുവില്‍ ബി.ജെ.പിക്ക് അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുതന്നെ തിരിച്ചടി ലഭിച്ചു തുടങ്ങി. തെരഞ്ഞെടുപ്പിന് ശേഷം ഭരണം തുടരാമെന്ന സ്പ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് പ്രധാന സഖ്യകക്ഷിയായ ശിവസേന പുറത്തേക്കുള്ള വഴി തേടിത്തുടങ്ങിയതാണ് ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാ തകര്‍ക്കുന്നത്.

ഏറ്റവും ഒടുവിലായി ശിവസേന തലവന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രധാന പ്രതിപക്ഷമായ എന്‍.സി.പി നേതാക്കളുമായും ശരത് പവാറുമായും ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മിലുള്ള ഫോണ്‍ ചര്‍ച്ചക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ഏകദേശ ധാരണയിലായെന്നും സൂചനയുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ശരത് പവര്‍ ഉടന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചേക്കും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം 50:50 എന്ന തരത്തില്‍ മന്ത്രി സഭാ പ്രാധിനിത്യം വേണമെന്ന് ശിവസേന വാദിച്ചതോടെയാണ് സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുതുടങ്ങിയത്. ജനങ്ങള്‍ ശിവസേനയില്‍ നിന്നുള്ള മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു എന്നും ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബി.ജെ.പി തയാറാവാത്ത സാഹചര്യത്തില്‍ ശിവസേനാ എം.പിയും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്ത് നേരത്തെ എന്‍.സി.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ തന്നെ ഫോണില്‍ ചര്‍ച്ച നടത്തിയത്.

288 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 105 എം.എല്‍.എമാരാണുള്ളത്. ശിവസേനക്ക് 56 എം.എല്‍.എമാരും എന്‍.സി.പിക്ക് 54 പേരുമുണ്ട്. 145 അംഗങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം. കോണ്‍ഗ്രസിന് 44 സീറ്റും ഉണ്ടെന്നിരിക്കേ ശിവസേനയും എന്‍.സി.പിയും തമ്മില്‍ ധാരണയിലെത്തിയാല്‍ എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം നിങ്ങളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

Kerala
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago