ട്രാവല്‍സ് ഉടമ മുങ്ങി; മക്കയില്‍ മലയാളി ഉംറ തീര്‍ഥാടക സംഘം പട്ടിണിയില്‍
ജിദ്ദ: മലയാളി ഉംറ തീര്‍ഥാടകരെ പെരുവഴിയിലാക്കി ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. മലപ്പുറം വേങ്ങര റബീഹ് ട്രാവല്‍സ് മുഖേന എത്തിയ 40 ഓളം വരുന്ന തീര്‍ഥാടകരാണ് മക്കയില്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തില്‍ ആയത്. ഇക്കഴിഞ്ഞ നാലിന് ആണ് തീര്‍ഥാടകര്‍ മക്കയിലെത്തിയത്. ഇതില്‍ പതിനഞ്ച് പേര്‍ ഈമാസം 19ന് നാട്ടിലേക്ക് മടങ്ങേണ്ടവരുമായിരുന്നു. മടക്ക ടിക്കറ്റുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങേണ്ട സമയത്താണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.
ട്രാവല്‍സിന്റെ ഉടമയായ മുനീര്‍ തങ്ങളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ പോലും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് തീര്‍ഥാടകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീര്‍ഥാടകരോടൊപ്പം ഉണ്ടായിരുന്ന അമീറും കൈമലര്‍ത്തി. ജൂലൈ രണ്ടു വരെയാണ് ഇവര്‍ക്ക് വിസാ കാലാവധിയുള്ളത്. ഇതിനകം മടങ്ങാനായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പോകാനാണെങ്കില്‍ ആരുടേയും കൈവശം പണമില്ല.
താമസിച്ചിരുന്ന ഹോട്ടലുകാര്‍ പണം അടക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കില്ലെന്ന് അറിയിച്ചുവെങ്കിലും മക്കയിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ ഹോട്ടലുകാര്‍ തായറായിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജന്‍സിയും പണം ലഭിക്കാത്തതിനാല്‍ ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അറുപതിനായിരം മുതല്‍ 90,000 രൂപ വരെ ഈടാക്കിയാണ് പലരും ഉംറക്കെത്തിയത്. തീര്‍ഥാടകരുടെ ദുരിതം മനസിലാക്കിയ മക്കയിലെ കെ.എം.സി.സി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ഇവരുടെ രക്ഷക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, തീര്‍ഥാടകരെ ചൂഷണം ചെയ്യുന്ന ഇത്തരം ട്രാവല്‍സുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."