HOME
DETAILS

മോദി അമേരിക്കയിലെത്തി ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ന് വൈറ്റ്ഹൗസില്‍

  
Web Desk
June 25 2017 | 22:06 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9f%e0%b5%8d

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രഥമ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി യു.എസിലെത്തിയത്. പോര്‍ച്ചുഗലില്‍ നിന്ന് വാഷിങ്ടണ്‍ ഡി.സിയില്‍ എത്തിയ മോദിയെ സ്വീകരിക്കാന്‍ മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെത്തി.
മോദിയെ ഉത്തമ സുഹൃത്ത് എന്നാണ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. മോദി യു.എസിലെത്തിയ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുന്നുവെന്നും ഉത്തമ സുഹൃത്തുമായി തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ നടക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ മോദി വൈറ്റ്ഹൗസിലെ ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. ഇന്നലെ യു.എസിലെത്തിയ മോദിക്ക് ഔദ്യോഗിക പരിപാടികള്‍ ഇന്നാണുള്ളത്. ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ട്രംപ് യു.എസ് പ്രസിഡന്റായതിനു ശേഷം ആദ്യമായാണ് മോദി യു.എസിലെത്തുന്നത്. ഇന്ത്യയുമായി പ്രതിരോധ, തന്ത്രപ്രധാന കാര്യങ്ങളില്‍ ട്രംപ് ചര്‍ച്ച നടത്തും. ഇന്നാണ് പ്രസിഡന്റ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ച.
കൂടിക്കാഴ്ചയില്‍ യു.എസില്‍ ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അതിക്രമവും എച്ച് 1 ബി വിസാ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചര്‍ച്ചയായേക്കും. യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ മോദി നെതര്‍ലന്‍ഡ്‌സിലേക്ക് പോകും. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, രാജാവ് വില്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. നേരത്തേ പോര്‍ച്ചുഗലുമായി 11 കരാറുകളില്‍ ഒപ്പുവച്ചതിനുശേഷമാണ് മോദി യു.എസില്‍ എത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago