HOME
DETAILS
MAL
കടബാധ്യത: ഉത്തരാഖണ്ഡില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
backup
June 25 2017 | 22:06 PM
ഡെറാഡൂ ണ്: കടബാധ്യതയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. ഉദംസിങ്നഗര്‍ ജില്ലയിലെ ഖാത്തിമ സ്വദേശി രാം അവതാര്‍(65) ആണ് ആത്മഹത്യ ചെയ്തത്. വീടിനടുത്തുള്ള ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാം അവതാറിന്റെ മരണത്തിനിടയാക്കിയതെന്നാണ് ജില്ലാ ഭരകൂടം അറിയിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷകര്‍ കടബാധ്യത കാരണം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കര്‍ഷകര്‍ ജീവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നത്. അതിനുപിന്നാലെയാണ് ഉത്തരാഖണ്ഡിലും കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."