HOME
DETAILS

ഛത്തിസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് സുരക്ഷാ സേനാംഗങ്ങളും 12 മാവോവാദികളും കൊല്ലപ്പെട്ടു

  
Web Desk
June 25 2017 | 22:06 PM

%e0%b4%9b%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%97%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d


റായ്പൂര്‍: ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയും മാവോ വാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും 12 മാവോവാദികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മാവോ വാദികള്‍ സൈന്യത്തിനു നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തിസ്ഗഡിലെ സുക്മയില്‍ നടത്തിയ ഓപറേഷന്‍ പ്രഹാര്‍ എന്നു പേരിട്ട തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മാവോ വാദി വേട്ടക്കായി നിയോഗിച്ച ദൗത്യസേനയുടെ ഡയരക്ടര്‍ ജനറല്‍ ഡി.എം അശ്വതി അറിയിച്ചു.
മരിച്ച മൂന്ന് ദൗത്യസേനാംഗങ്ങളും ജില്ലാ റിസര്‍വ് ഗ്രൂപ്പ് അംഗങ്ങളാണ്. അഞ്ച് സേനാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാ സേനയുടെ ശക്തമായ നടപടിയില്‍ 12 മാവോ വാദികളാണ് കൊല്ലപ്പെട്ടത്. 10 പേര്‍ക്ക് പരുക്കേറ്റതായും വിവരം ലഭിച്ചതായി ദൗത്യസേനയുടെ ഡയരക്ടര്‍ ജനറല്‍ അറിയിച്ചു.
മാവോവാദികളെ പിടികൂടുന്നതിനായി പ്രദേശത്ത് 1500 സുരക്ഷാ സേനയെ നിയോഗിച്ച് നടത്തിയ ഓപറേഷന്‍ ഏതാണ്ട് 56 മണിക്കൂര്‍ നീണ്ടുനിന്നു. ശനിയാഴ്ച തുടങ്ങിയ തിരച്ചില്‍ ഇന്നലെയാണ് അവസാനിച്ചത്. ഏതാണ്ട് 12 മണിക്കൂര്‍ നേരം തുടര്‍ച്ചയായി പരസ്പരം വെടിവയ്പുനടന്നതായും ഡയരക്ടര്‍ ജനറല്‍ പറഞ്ഞു.
സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ റിസര്‍വ് ഗ്രൂപ്പ്, സി.ആര്‍.പി.എഫ്, കോബ്ര യൂനിറ്റ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ബസ്തറില്‍ നിന്ന് 500 കി.മീറ്റര്‍ മാറി ചിന്ദഗുഫ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. ബിജാപൂരില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കോബ്രാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദൗത്യം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  28 minutes ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  36 minutes ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  an hour ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  2 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 hours ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  4 hours ago