ലഘുലേഖയും നോട്ടീസും കൈവശം വയ്ക്കുന്നത് യു.എ.പി.എ ചുമത്താവുന്ന കുറ്റമല്ല; പൊലിസിനെതിരെ സി.പി.എം ഏരിയാകമ്മിറ്റി
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ്‌ചെയ്ത പൊലസിന്റെ നടപടിക്കെതിരെ പാര്‍ട്ടി ഏരിയാ കമ്മിറ്റി രംഗത്തുവന്നു. പൊലിസിന്റെ നടപടി ജനാധിപത്യവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അലന്‍ ഷുഹൈബിന്റെയും ത്വാഹയുടെയും പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണം. ലഘുലേഖയും നോട്ടീസും കൈവശം വയ്ക്കുന്നത് യു.എ.പി.എ ചുമത്താവുന്ന കുറ്റമല്ല. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇരുവര്‍ക്കുമെതിരെ ധൃതിപിടിച്ച് പൊലീസ് യുഎപിഎ ചുമത്തുകയായിരുന്നു. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതാണ്. യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണിതെന്നും ഏരിയാ കമ്മിറ്റിഅഭിപ്രായപ്പെട്ടു. കാനങ്ങോട്ട് ഹരിദാസന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ദാസന്‍, ടി ദാസന്‍, സി പി മുസാഫര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
സംഭവത്തില്‍ കടുത്ത അമര്‍ഷം സി.പി.എമ്മിനുള്ളില്‍ ഉയരുകയും നടപടി പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഏരിയാകമ്മിറ്റി പൊലിസിനെതിരെ രംഗത്തുവന്നത്.
അതേസമയം, യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം ശക്തമായി തുടരാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം.
cpm area committee slams kerala police over uapa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."