ആണധികാരത്തെ വലിച്ചുകീറി ഹയര്‍ സെക്കന്‍ഡറി നാടകങ്ങള്‍
വടകര: പെണ്‍കരുത്തിന്റെ ബലമായിരുന്നു ഹയര്‍ സെക്കന്‍ഡറി നാടകങ്ങളുടെ കാതല്‍. അവതരിപ്പിച്ച മിക്ക നാടകങ്ങളും ആണധികാരസമൂഹത്തിനു മുന്നില്‍ ചോദ്യങ്ങളുയര്‍ത്തി. രാഷ്ട്രീയവും സാമൂഹികവുമായി പെണ്ണിനെ അരികുവല്‍ക്കരിക്കുന്ന സാമൂഹിക ഘടനക്കു നേരെയുള്ള ചൂണ്ടുവിരലായിരുന്നു നാടകങ്ങള്‍. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അരങ്ങിലെത്തിച്ച 'കക്കുകളി' എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്.
ഫ്രാന്‍സിസ് നെറോണ രചനയും മനോജ് നാരായണന്‍ സംവിധാനവും ചെയ്ത 'കക്കുകളി' വെറുതെ കിട്ടുന്ന അന്നത്തിലെല്ലാം ഒരു കെണിയുണ്ടെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. നടാലി എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെ ആണധികാര ധിക്കാരങ്ങളെ തുറന്നുകാട്ടുകയാണു നാടകം. ഈ നാടകത്തില്‍ കറുമ്പന്‍ നേതാവിനെ അവതരിപ്പിച്ച അഭിനവ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിസ്മയയാണ് നടാലിയെ അവതരിപ്പിച്ചത്. പൊളിച്ചെറിയേണ്ട പൗരോഹിത്യങ്ങള്‍ക്കു നേരേ ആര്‍ത്തുവിളിച്ചാണ് നാടകത്തിന് തിരശ്ശീല വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."