HOME
DETAILS

കെ. കൃഷ്ണന്‍കുട്ടി; ചിറ്റൂരിന് ആദ്യ മന്ത്രി

  
backup
November 24 2018 | 05:11 AM

%e0%b4%95%e0%b5%86-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

ചിറ്റൂര്‍: ജനതാദളി(എസ്) ന്റെ പുതിയ മന്ത്രിയായി ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടിയെ ദേശിയ നേതൃത്വം തീരുമാനിച്ചതോടെ കേരളം രൂപം കൊണ്ട ശേഷം ചിറ്റൂരിന്റ ചരിത്രത്തില്‍ ആദ്യമന്ത്രിയാകും കെ.കൃഷ്ണന്‍കുട്ടി. നിലവില്‍ മന്ത്രിയായിരുന്ന മാത്യു ടി തോമസ് സ്ഥാനം രാജിവയ്ക്കാന്‍ ധാരണയായതോടെയാണിത്. പ്രമുഖ കര്‍ഷകനും നല്ല സഹകാരിയുമായ കെ.കൃഷ്ണന്‍കുട്ടി 1964ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രിയ രംഗ ത്ത് പ്രവേശിക്കുന്നത്. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിററി അംഗം, നാഷണല്‍ ലേബര്‍ ഓര്‍ഗെനെശേഷന്‍(എന്‍.എല്‍.ഓ) ,സംസ്ഥാന ട്രഷററര്‍, ജനതാ പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡണ്ട്, ജനതാദള്‍ സംസ്ഥാ സെക്രട്ടറി ജനറല്‍, ദേശീയ നിര്‍വാഹക സമിതി അംഗം, പെരുമാട്ടി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, പാലക്കാട് ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, അഗ്രികള്‍ച്ചറല്‍ പ്രോസസിംഗ് & മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, 2011-2016ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു. നിലവില്‍ ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡണ്ടാണ്. 1980 ല്‍ ആദ്യമായി ചിറ്റൂരില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി. ശങ്കറിനെയാണ് പരാജയപ്പെടുത്തിയത്. 1982ല്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി മുല്ലപ്പള്ളി രാമചന്ദ്രനെ പരാ ജയപ്പെടുത്തി വിജയിച്ചു. 1986 ല്‍ കോണ്‍ഗ്രസിലെ കെ.എ ചന്ദ്രനോട് പരാജയപ്പെടുന്നു. 91ല്‍ കെ.എ ചന്ദ്രനെ പരാജയപ്പെടുത്തി തിരിച്ചു വരുന്നു. അതിനു ശേഷം നടന്ന 96, 2001, 2006 എന്നീ തെരഞ്ഞെടുപ്പുകളില്‍ കെ.അച്ചുതനോട് പരാജയപ്പെടുന്നു. നീണ്ട കാത്തിരിപ്പിനു ശേഷം 2016ല്‍ കെ.അച്ചുതനോട് മധുരമായ പക വീട്ടലോടെ 7285 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചിറ്റൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മാത്രമാണ് മത്സര രംഗത്തില്ലാതിരുന്നത്.
ചിറ്റൂര്‍ പെരുമാട്ടി എഴുത്താണിയില്‍ പ്രമുഖ കര്‍ഷകനായ കുഞ്ചുകുട്ടിയുടേയും ജാനകിയുടേയും മകനായി 1944 ഓഗസ്റ്റ് 13 ന് ജനിച്ചു. വിലാസിനിയാണ് ഭാര്യ. നാല് മക്കളില്‍ നാരായണന്‍കുട്ടി എം.ബി.എ. ബിരുദ ധാരിയാണെങ്കിലും കാര്‍ഷിക രംഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ് അജയന്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍), ബിജു ( ഐ.എ.എസ്്) സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടര്‍ ), മകള്‍ ലത (എറണാകുളം).

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  18 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  18 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  18 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  18 days ago