HOME
DETAILS

കെ.സുരേന്ദ്രന് ജാമ്യമില്ല; പൊലിസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാനും അനുമതി

  
backup
November 24, 2018 | 10:05 AM

24-11-18-keralam-k-surendran-bail-plea-ranni-court123

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ  കോടതി വീണ്ടും നിരസിച്ചു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലിസിന്‌ കോടതി ഒരു മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

ശബരിമലയിലുണ്ടായ അക്രമങ്ങളില്‍ സുരേന്ദ്രന്റെ പങ്ക് തെളിയിക്കുന്ന ദൃശ്യങ്ങള്‍ നല്‍കാമെന്നും പൊലിസ് കോടതിയില്‍ അറിയിച്ചു.

അസുഖമുണ്ടെന്നത് തെളിയിക്കുന്ന രേഖകള്‍ ഒന്നും സുരേന്ദ്രന്‍ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം കെ.സുരേന്ദ്രന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നതിന് കോടതി അനുമതി നല്‍കി.

ചിത്തിര ആട്ടവിശേഷത്തില്‍ 52കാരിയെ തടഞ്ഞസംഭവത്തില്‍ കെ. സുരേന്ദ്രന്‍ ഗുഢാലോചന നടത്തിയെന്ന് കാണിച്ചാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കെ. സുരേന്ദ്രന് പുറമേ ബി.ജെ.പി നേതാവ് വി.വി. രാജേഷ്, ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago