പകര്‍ച്ചപ്പനി പ്രതിരോധം: തൊടുപുഴ നഗരസഭയില്‍ ഏഴ് ഞായറാഴ്ചകള്‍ ഡ്രൈഡേ
തൊടുപുഴ: പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ രണ്ട് മുതല്‍ ഏഴ് ഞായറാഴ്ചകള്‍ നഗരസഭയില്‍ ഡ്രൈഡേയായി ആചരിക്കും. നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. അതത് വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഏതൊക്കെയെന്ന് തിരഞ്ഞെടുക്കപ്പെട്ട ഹെല്‍ത്ത് സാനിട്ടേഷന്‍ കമ്മിറ്റികള്‍ തീരുമാനിക്കും.
നഗരസഭയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവ് ഡെങ്കിപ്പനിയാണ് റിപ്പോര്‍ട്ട് ചെയ്‌തെന്ന ആരോഗ്യ വകുപ്പിന്റെ പ്രസ്ഥാവനയെ വിശകലനം ചെയ്തു കൊണ്ടാണ് യോഗം ആരംഭിച്ചത്. യോഗം ഒരു മാസം മുമ്പ് തന്നെ വിളിക്കേണ്ടതായിരുന്നു എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പരിസരം ശുചിയായിസൂക്ഷിക്കുക എന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ ആര്‍ ഹരിപറഞ്ഞു. ഫോഗിങ്ങിന്റേയും സ്‌പ്രേയിഹിന്റേയും അശാസ്ത്രീയതയെപ്പറ്റിയും ചര്‍ച്ചയുണ്ടായി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഏഴ് ഞായറാഴ്ചകള്‍ െ്രെഡഡേയാ ആചരിക്കാനും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റി ചേര്‍ന്ന് നിര്‍ദ്ദേശം നല്‍കാനും തീരുമാനമെടുക്കുകയായിരുന്നു.
നഗരസഭാധ്യക്ഷ സഫിയ ജബ്ബാറിന്റെ അഭാവത്തില്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, റെസിഡന്റ്‌സ് അസോസിയേഷനുകളുടേയും വാര്‍ഡ്‌സഭകളുടേയും പ്രതിനിധികള്‍, മര്‍ച്ചന്റ് അസോസിയേഷന്‍, വ്യപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."