മന്ത്രം ചൊല്ലിയാല്‍ മികച്ച വിളവുകിട്ടുമെന്ന് ഗോവ സര്‍ക്കാര്‍
പനാജി: കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിക്കായി പുതിയ തന്ത്രവുമായി ഗോവ സര്‍ക്കാര്‍. വിളവ് കൂട്ടാനായി കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടങ്ങളിലെത്തി വേദമന്ത്രങ്ങള്‍ ഉച്ചരിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ കണ്ടുപിടിത്തം. വേദമന്ത്രങ്ങള്‍ ഉച്ചരിച്ചാല്‍ നല്ല വിളവുകിട്ടുമെന്ന കോസ്മിക് ഫാമിങ് രീതിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഉപദേശിക്കുന്നത്.
കൃഷിയിടത്തിലെത്തി 20 ദിവസം മന്ത്രങ്ങള്‍ ഉച്ചരിക്കണം. ഇതു വിളവുകള്‍ വര്‍ധിക്കാനിടയാക്കുമെന്നാണ് സംസ്ഥാന കൃഷിവകുപ്പിന്റെ കണ്ടെത്തല്‍. ശിവ് യോദ് ഫൗണ്ടേഷന്‍, ബ്രഹ്മകുമാരീസ് തുടങ്ങിയ സംഘടനകള്‍ ഇക്കാര്യത്തില്‍ പരിജ്ഞാനമുള്ളവരാണെന്നും ഇവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകരോടു കൃഷിയിടത്തിലെത്തി പ്രാര്‍ഥിക്കാന്‍ ഉപദേശിക്കുന്നതെന്നും കൃഷി വകുപ്പ് പറയുന്നു.
കോസ്മിക്- പരിസ്ഥിതി സൗഹൃദ കാര്‍ഷിക മേഖലയിലേക്കു വഴിയൊരുക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കര്‍ഷകര്‍ ഒരു ദിവസം 20 മിനുട്ട് മാത്രം പ്രാര്‍ഥനയ്ക്കായി ചെലവഴിക്കണം. 20 ദിവസം തടസമില്ലാതെ ഇതു തുടരണം. എന്നാല്‍ മെച്ചപ്പെട്ട വിളവ് ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് അവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."