കൂലിയില്‍ വന്‍ വര്‍ധന ഉണ്ടായിട്ടും വരുമാന പരിധി പുനര്‍നിര്‍ണയിക്കാതെ കിടക്കുന്നു
ആനക്കര: പതീറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച വരുമാന പരിധിക്ക് മാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ജനങ്ങളും ഉദ്യോഗസ്ഥരും കള്ള രേഖകള്‍ തന്നെയാണ് ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് വരുമാന പരിധിക്ക് കാലാനുസൃതമായി പരിഷ്‌കരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശനത്തിനു കാരണം.
പതീറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഓരോ വ്യക്തിയുടെയും വരുമാനം ഇപ്പോള്‍ ഇരട്ടിയിലേറെയായി വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ്, താലൂക്ക് ഓഫിസുകളില്‍നിന്ന് നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തെറ്റാണെന്നറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അത് അറിഞ്ഞുകൊണ്ട് നല്‍കുകയാണ്.
കൂലിപ്പണിക്കാരന്റെ വരുമാനം പോലും പത്ത് വര്‍ഷത്തിന് ഇപ്പുറം 100 രൂപ ദിവസകൂലി ഉണ്ടായിരുന്നത് ഇന്ന് 750 രൂപ മുതല്‍ 1000 രൂപയില്‍ എത്തിനില്‍ക്കുന്നു. സാധാരണ കൂലി തൊഴിലാളി (പുരുഷന്‍) നല്‍കുന്നത് 750 രൂപയും സ്ത്രീ തൊഴിലാളിക്ക് നല്‍കുന്നത് 500 രൂപയുമാണ്.
ജീവിത ചിലവില്‍ ഇതിലും വലിയ വര്‍ധനവ് ഉണ്ടായിരിക്കും. പക്ഷെ വിവിധക്ഷേമ പെന്‍ഷനുകളും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അടക്കമുളള ആവശ്യങ്ങള്‍ക്കുമെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച വരുമാന പരിധി തന്നെയാണ് വലിയ മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നത്.
വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ആള്‍ക്കും അത് നല്‍കുന്ന ഓഫിസര്‍ക്കും സ്വീകരിക്കുന്ന ഉന്നതാധികാരികള്‍ക്കുമെല്ലാം ഇത് കളവാണെന്നറിയാം. എന്നാല്‍ വരുമാന പരിധി സര്‍ക്കാര്‍ പുനര്‍ നിര്‍ണയിക്കാത്തതില്‍ അതില്‍ കൂടുതല്‍ എഴുതിയാല്‍ ആനുകൂല്യം നഷ്ടപ്പെടും എന്നതിനാല്‍ എല്ലാവരും കണ്ണടക്കേണ്ട അവസ്ഥയാണിപ്പോള്‍.
അര്‍ബുദ ബാധിതര്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കാനുളള വരുമാന പരിധി പ്രതി വര്‍ഷം 2400 രൂപയാണ്. മാസ വരുമനം 200രൂപ. വ്യക്തികത ആനുകൂല്യങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്.
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുളള വരുമാന പരിധികളും ഇത്തരത്തില്‍ തന്നെയാണ്. യഥാര്‍ഥത്തില്‍ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, മൊബൈല്‍ ബില്‍, കേബിള്‍ ടിവി വാടക, ഗ്യാസ് തുടങ്ങിയ സര്‍വ്വീസ് ആവശ്യങ്ങള്‍ക്കു തന്നെ ശരാശരി കേരളീയന് പ്രതിമാസം ആയിരങ്ങള്‍ ചെലവഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതി വര്‍ഷ വരുമാന 10000, 15000, 20000 എന്നീനിരക്കില്‍ ഇപ്പോഴും വില്ലേജ് ഓഫിസര്‍മാര്‍ നല്‍കി വരുന്നത്.
യഥാര്‍ഥ വരുമാനവും ജീവിതചെലവും കണക്കാക്കി അതിനുസരിച്ചുള്ള വരുമാന പരിധി പുനര്‍ നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കാത്ത പക്ഷം അറിഞ്ഞുകൊണ്ട് കളവു പറയാന്‍ ജനങ്ങളും അത് കള്ളരേഖയായി നല്‍കാനും സ്വീകരിക്കാനും ഉദ്യോഗസ്ഥരും നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനു മാറ്റം വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."