HOME
DETAILS
MAL
ഹിലരി ട്രംപിനേക്കാള്‍ മുന്നിലെന്ന് സര്‍വേ
backup
August 07 2016 | 11:08 AM
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ എതിരാളിയായ റിപ്പബ്ലിക്കന്‍ പ്രതിനിധി ഡോണാള്‍ ട്രംപിനേക്കാള്‍ മുന്നിലെന്ന് സര്‍വേ.
സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വന്‍ഷനുകള്‍ക്ക് ശേഷമാണ് ഹിലരി മുന്നിലെത്തിയെതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് -എ.ബി.സി ന്യൂസ് പോള്‍ പറയുന്നത്. എട്ട് പോയിന്റുകള്‍ക്കാണ് ഹിലരി മുന്നിലെത്തിയത്. രജിസ്റ്റര്‍ ചെയ്ത വോട്ടുകളില്‍ 50 ശതമാനം ഹിലരിക്കും 42 ശതമാനം ട്രംപിനും ലഭിച്ചു. ഓഗസ്റ്റ് നാല് വരെ നടത്തിയ ഫോണ്‍ സര്‍വെയിലാണ് ഹിലരി മുന്നിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."