സാമൂഹ്യ ശാസ്ത്രമേളയില്‍ ചരിത്രരചന; എ ഗ്രേഡ് നേടി പത്താം ക്ലാസ് വിദ്യാര്‍ഥിനി
കുമ്പള: കുമ്പളയുടെ ചരിത്രം രചിച്ച് സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിലെ പ്രാദേശിക ചരിത്രരചന മത്സരത്തില്‍ കുമ്പള ഹയര്‍ സെക്കന്ററി സ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനി ചാന്ദ്‌നി എ ഗ്രേഡ് കരസ്ഥമാക്കി.
ഇബ്‌നുബതൂത്തയെപ്പോലുള്ള ഒട്ടനവധി വിദേശ സഞ്ചാരികളുടെ യാത്രാ
വിവരണങ്ങളില്‍ ഇടം പിടിച്ച പഴയ കുമ്പള സീമെ എന്ന തുറമുഖ പ്രദേശത്തിന്റെ രചിക്കപ്പെട്ട ചരിത്രത്തോട് രചിക്കപ്പെടാത്ത ചരിത്രം കോര്‍ത്തിണക്കിയാണ് ചാന്ദ്‌നി എ ഗ്രേഡ് കരസ്ഥമാക്കിയത്.സംരക്ഷിക്കപ്പെടാതെ തകര്‍ന്നടിയുന്ന ആരിക്കാടി കോട്ടയും ഷിറിയ കോട്ടയും കൊടിയമ്മയിലെ മഹാശിലാസ് മാരകമായ കുടക്കല്ലും ചരിത്ര രചനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ ചരിത്രമായിരുന്നു ഈ വര്‍ഷത്തെ മത്സര വിഷയം. ലഭ്യമായ വാമൊഴികളുടേയും വരമൊഴികളുടേയും ഫലപ്രദമായ ഉപയോഗത്തിലൂടെ ചാന്ദ്‌നി നേടിയ ഈ നേട്ടം കലയും സംസ്‌കാരവും ആചാരങ്ങളും കൊണ്ട് സമ്പന്നമായ കുമ്പളയുടെ ചരിത്രത്തിലേക്ക് ഒരു പൊന്‍ തൂവലായി മാറി. ഒപ്പം ജില്ലക്കും ഇത് അഭിമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."