HOME
DETAILS

സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തു; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

  
backup
July 28, 2017 | 10:50 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af

ലഖ്‌നൗ: അധികാരത്തിലേറി മാസങ്ങള്‍ പിന്നിട്ടപ്പോഴേക്ക് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എക്കെതിരേ അഴിമതിക്കേസ്.
അനുരാഗ് സിങ്ങിനെതിരേയാണ് കേസ്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി പ്രതിപ്പട്ടികയിലുണ്ട്. സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലന്‍സാണ് അദ്ദേഹത്തേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. മിര്‍സാപൂരിലെ ചുനാറില്‍ നിന്നുള്ള ജനപ്രതിനിധിയാണ് അുരാഗ് സിങ്. ഉത്തര്‍പ്രദേശ് മുന്‍ ബി.ജെ.പി മന്ത്രി ഓംപ്രാകാശ് സിങ്ങിന്റെ മകനായ ഇദ്ദേഹം ആദ്യമായാണ് നിയമസഭാംഗമാകുന്നത്.
സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിന്റെ ചെയര്‍മാന്‍കൂടിയാണ് എം.എല്‍എ. ഡെന്റല്‍ കോളജിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സാമൂഹിക ക്ഷേമ വകുപ്പ് അനുവദിച്ച സ്‌കോളര്‍ഷിപ്പ് ഫണ്ട് തട്ടിയെടുത്തുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
എം.എല്‍.എയ്‌ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ഡി.എസ് രാഥോര്‍ അറിയിച്ചു. എം.എല്‍.എക്കുപുറമെ സ്ഥാപനത്തിന്റെ മാനേജര്‍ പങ്കജ് കുമാര്‍ വ്യാസ്, അക്കൗണ്ടന്റ് സുധിര്‍ ശര്‍മ എന്നിവരാണ് മറ്റു പ്രതികള്‍.
2008-2011 ബാച്ചിലെ ഡെന്റല്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് 2016 മാര്‍ച്ച് 14ന് കേസെടുക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്നും ഏതെങ്കിലും സാഹചര്യത്തില്‍ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഇത് തിരിച്ച് നല്‍കണമെന്നും സ്‌കോളര്‍ഷിപ്പ് പണം അനുവദിച്ചുകൊണ്ട് സാമൂഹിക ക്ഷേമ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ചെയര്‍മാനും ജീവനക്കാരും ഇത് തിരിച്ചു നല്‍കാന്‍ തയാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago