HOME
DETAILS

ഗ്രാന്‍ഡ് വിതരണം നിര്‍ത്തി മുന്നൂറോളം സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍

  
backup
November 18, 2019 | 2:20 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d
 
 
 
 
 
 
 
 
 
 
 
തുച്ഛമായ വേതനത്തിന് സേവനം ചെയ്യുന്ന സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം വ്യവസ്ഥ ചെയ്യുന്ന പാക്കേജിന്റെ മന്ദഗതിയില്‍ ജീവനക്കാരും നിരാശയില്‍
മുക്കം: സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ പാക്കേജ് നടപ്പിലാക്കാന്‍ ഗ്രാന്‍ഡ് വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുന്നൂറോളം സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍. 
പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. ഗ്രാന്‍ഡ് നിര്‍ത്തിയതോടെ സ്ഥാപനങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റുകള്‍.
മുഖ്യമന്ത്രിയുടെയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെയും പ്രത്യേക നിര്‍ദേശ പ്രകാരം 2017 ലാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സംസ്ഥാനത്തെ അംഗീകൃത സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. 
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്‌പെഷല്‍ സ്‌കൂളുകളെ സംരക്ഷിക്കുക, സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. 
ഇതിനായി രൂപരേഖ തയാറാക്കുകയും സ്‌കൂളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്‍ഡ് വിതരണം സ്‌പെഷല്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. തുച്ഛമായ വേതനത്തിന് സേവനം ചെയ്യുന്ന സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം വ്യവസ്ഥ ചെയ്യുന്ന പാക്കേജിന്റെ മന്ദഗതിയില്‍ ജീവനക്കാരും നിരാശയിലാണ്. 
പ്രത്യേക പാക്കേജ് എത്രയും വേഗം നടപ്പിലാക്കണമെന്ന് സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
 പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം

uae
  •  22 days ago
No Image

'ഞാൻ നല്ല കളിക്കാരനാണെന്ന് മെസ്സിക്കറിയാം'; അർജന്റീനയ്‌ക്കെതിരായ ഫൈനലിസിമയിൽ ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ലാമിൻ യമാൽ സംസാരിക്കുന്നു.

Football
  •  22 days ago
No Image

ജീവനക്കാർക്ക് ആഴ്ചയിൽ 'ഫൈവ് ഡേ വർക്ക്'; സംസ്ഥാന സർക്കാർ നിർണ്ണായക ചർച്ചയിലേക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനം: നാളെ രാവിലെ 11 മണിക്ക് രാജ്യത്താകമാനം ദേശീയ ഗാനം മുഴങ്ങും; എല്ലാവരോടും പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം

uae
  •  22 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ

Kerala
  •  22 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ പൊട്ടിത്തെറി: 'കോലി-ഗംഭീർ 'ശീതസമരം, രോഹിത്തുമായുള്ള തർക്കം ഹോട്ടലിലേക്ക്'; ബിസിസിഐ അടിയന്തര യോഗം വിളിച്ചു

Cricket
  •  22 days ago
No Image

യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരിൽ അബൂദബിയിൽ ഏഴ് പുതിയ പള്ളികൾ; നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ്

uae
  •  22 days ago
No Image

പരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സഊദി അറേബ്യയും റഷ്യയും; 90 ദിവസം വരെ താമസത്തിനുള്ള അനുമതി

Saudi-arabia
  •  22 days ago
No Image

കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു; യുവജനങ്ങളിൽ രോഗവ്യാപനം കുതിച്ചുയരുന്നതിൽ ആശങ്ക

Kerala
  •  22 days ago
No Image

ബിസിനസുകാരിയെ 'മീറ്റിങ്' വാഗ്ദാനത്തോടെ വിളിച്ചുവരുത്തി തോക്കിന്‍മുനമ്പില്‍ നഗ്നയാക്കി നിർത്തി വീഡിയോ പകർത്തി; മുംബൈയിൽ ഫാർമ സ്ഥാപകനെതിരെ ഗുരുതര പരാതി

crime
  •  22 days ago