HOME
DETAILS

ഖത്തറിലും സിംഗപ്പൂരിലും ഡെലിവെറൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; വിപണികളില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡോര്‍ഡാഷ്

  
February 26, 2026 | 4:42 AM

Deliveroos new US owner to pull company from two countries

ദോഹ: പ്രമുഖ ബ്രിട്ടീഷ് ഭക്ഷണ വിതരണ ശൃംഖലയായ 'ഡെലിവെറൂ' (Deliveroo) സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സേവനം നിര്‍ത്തലാക്കുന്നു. ഡെലിവെറൂവിനെ ഏറ്റെടുത്ത യുഎസ് കമ്പനിയായ ഡോര്‍ഡാഷ് (Door Dash) ആണ് ഈ വിവരം അറിയിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഡെലിവെറൂവിനെ ഡോര്‍ഡാഷ് സ്വന്തമാക്കിയത്. സിംഗപ്പൂര്‍, ഖത്തര്‍ വിപണികള്‍ക്ക് പുറമെ ജപ്പാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് തങ്ങളുടെ മറ്റൊരു പ്ലാറ്റ്‌ഫോമായ 'വോള്‍ട്ടി'നെയും (Wolt) പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചു. ഈ രാജ്യങ്ങളിലെ പ്ലാറ്റ്‌ഫോമുകള്‍ മാര്‍ച്ച് നാലു വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചു. സിംഗപ്പൂരിലെയും ഖത്തറിലെയും പിന്മാറ്റം ഏകദേശം 85 ജീവനക്കാരെ ബാധിക്കും.

ബെംഗളൂരുവിലെ കേന്ദ്രം പൂട്ടുന്നു

ഇന്ത്യയിലെ ബെംഗളൂരുവിലുള്ള ഡെലിവെറൂവിന്റെ എഞ്ചിനീയറിംഗ് ഹബ്ബ് നിര്‍ത്തലാക്കാനും ഡോര്‍ഡാഷ് തീരുമാനിച്ചു. ഇത് ഏകദേശം 100 ഓളം ജീവനക്കാരെ ബാധിക്കും. ഹൈദരാബാദിലെ കേന്ദ്രമായിരിക്കും ഇനി ഇന്ത്യയിലെ പ്രധാന എഞ്ചിനീയറിംഗ് ഹബ്ബ്. ഈ മാറ്റങ്ങളിലൂടെ ലാഭിക്കുന്ന തുക യുകെയിലെ സാങ്കേതിക വികസനത്തിനായി ഉപയോഗിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

മാറ്റത്തിന് പിന്നില്‍

ഓരോ രാജ്യത്തെയും വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ഡോര്‍ഡാഷ് ഇന്റര്‍നാഷണല്‍ മേധാവി മിക്കി കൂസി പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചാസാധ്യതയുള്ള വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഏകദേശം 2.9 ബില്യണ്‍ പൗണ്ടിനാണ് (ഏകദേശം 3.9 ബില്യണ്‍ ഡോളര്‍) കഴിഞ്ഞ ഒക്ടോബറില്‍ ഡോര്‍ഡാഷ് ഡെലിവെറൂവിനെ ഏറ്റെടുത്തത്. ലോകമെമ്പാടുമായി 40ലധികം രാജ്യങ്ങളില്‍ നിലവില്‍ ഡോര്‍ഡാഷ് സാന്നിധ്യമുണ്ട്.

Deliveroo, the British food delivery giant, is set to cease operations in Qatar and Singapore, its US owner DoorDash has confirmed, just months after acquiring the company. DoorDash, which completed its takeover of the London-based firm last year, announced the withdrawal from the two Asian markets.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എച്ച്‌ഐവി ബാധിതന്‍ രക്തം ബലമായി കുത്തിവച്ചു; ക്രൂരതയ്ക്ക് ഇരയായ 24കാരി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു 

National
  •  2 days ago
No Image

ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം; അബൂദബിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ നിയമങ്ങൾ കർശനമാക്കി; അധ്യാപനത്തിനും ഹാജരിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

uae
  •  2 days ago
No Image

Police Violence Continues Against Villagers Protesting Bauxite Mining in Odisha

National
  •  2 days ago
No Image

ദോഹയിൽ മലയാളി പ്രവാസി അന്തരിച്ചു

qatar
  •  2 days ago
No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  2 days ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  2 days ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  2 days ago
No Image

ഫിഫ ലോകകപ്പ് 2026: റഫറിമാരുടെ പട്ടികയിൽ ഇടംനേടി ഖത്തർ സംഘം

qatar
  •  2 days ago
No Image

സീറ്റുകള്‍ കുത്തിനിറച്ചാല്‍ കാല്‍മുട്ട് കുടുങ്ങും; ബസുകളില്‍ നിശ്ചിത അകലം പാലിക്കണമെന്ന് നിര്‍ബന്ധം

Kerala
  •  2 days ago