ഹാട്രിക് മംഗളൂരു
മൂഡബിദ്രിയില്‍നിന്ന്
യു.എച്ച് സിദ്ദീഖ്#
ആല്‍വാസിന്റെ എന്‍ജിനുമായി കുതിച്ച മംഗളൂരു സര്‍വകലാശാലയ്ക്ക് ഹാട്രിക് കിരീടം. 188 പോയിന്റ് നേട്ടവുമായാണ് ആതിഥേയരായ മംഗളൂരു 79 ാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം ചൂടിയത്. 11 സ്വര്‍ണവും 10 വെള്ളിയും നാല് വെങ്കലവും മംഗളൂരു സര്‍വകലാശാലയുടെ മെഡല്‍ ബാസ്‌ക്കറ്റില്‍ എത്തി. ഇതില്‍ ഒരു വെള്ളി ഒഴികെ മറ്റ് മെഡലുകള്‍ സമ്മാനിച്ചത് ആല്‍വാസ് എജുക്കേഷന്‍ ട്രസ്റ്റ് താരങ്ങള്‍. റണ്ണറപ്പായ എം.ജി നാല് സ്വര്‍ണവും എട്ട് വെള്ളിയും രണ്ട് വെങ്കലവും നേടി 114 പോയിന്റ് നേടി. ആറ് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കാലിക്കറ്റ് 69 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
കേരള സര്‍വകലാശാലയ്ക്ക് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ലഭിച്ചു. വനിതാ പുരുഷ വിഭാഗങ്ങളിലും മംഗളൂരു സര്‍വകലാശാലയാണ് ചാംപ്യന്മാര്‍. പുരുഷ വിഭാഗത്തില്‍ 110 പോയിന്റും വനിതാ വിഭാഗത്തില്‍ 78 പോയിന്റുമായാണ് ചാംപ്യന്മാരായത്. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ ഏഴാം കിരീട സ്വപ്നവുമായി മൂഡബിദ്രിയില്‍ എത്തിയ എം.ജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 74 പോയിന്റാണ് എം.ജിയ്ക്ക് ലഭിച്ചത്.
33 പോയിന്റുമായി വനിതാ വിഭാഗത്തില്‍ കാലിക്കറ്റ് മൂന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിലും എം.ജിയാണ് രണ്ടാം സ്ഥാനത്ത്. 40 പോയിന്റ്. 36 പോയിന്റുമായി കാലിക്കറ്റ് മൂന്നാം സ്ഥാനത്തെത്തി. ചാംപ്യന്‍ഷിപ്പില്‍ ആകെ 12 റെക്കോര്‍ഡുകള്‍ പിറന്നു. ഇന്നലെ മാത്രം ഏഴു റെക്കോര്‍ഡുകളാണ് ട്രാക്കിലും ഫീല്‍ഡിലുമായി കുറിക്കപ്പെട്ടത്.
200ല്‍ പകരം വീട്ടലിന്റെ അങ്കം
200 മീറ്ററിന്റെ ട്രാക്കില്‍ പകരം വീട്ടലിന്റെ അങ്കമായിരുന്നു. 100 മീറ്ററില്‍ കൈവിട്ടു പോയ സ്വര്‍ണം 200 ല്‍ തിരികെ പിടിച്ചാണ് വനിതാ, പുരുഷ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയത്. പുരുഷന്മാരുടെ വിഭാഗത്തില്‍ എം.ജിയുടെ മുഹമ്മദ് അജ്മല്‍ തന്റെ കരിയറിലെ മികച്ച പ്രകടനവുമായി സ്വര്‍ണം നേടി. 21.01 സെക്കന്‍ഡിലാണ് അജ്മല്‍ സുവര്‍ണ ഫിനിഷ് നടത്തിയത്. സ്റ്റാര്‍ട്ടിങ് പിഴവിനെ തുടര്‍ന്ന് 100 മീറ്ററില്‍ വെങ്കലം കൊണ്ടണ്ടു തൃപ്തിപ്പെടേണ്ടണ്ടി വന്ന അജ്മല്‍ സ്പ്രിന്റിലെ സ്വര്‍ണ ജേതാവ് മാംഗളൂരിന്റെ എലക്കിയ ദാസിനെയാണ് അട്ടിമറിച്ചത്.
വനിതാ പോരില്‍ മുന്നു മെഡല്‍ ജേതാക്കളും റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി. ഭാരതിദാസന്‍ സര്‍വകലാശാലയുടെ എസ്. ധനലക്ഷ്മി 23.24 സെക്കന്‍ഡില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. വെള്ളി നേടിയ എം.ജിയുടെ എന്‍.എസ് സിമി (23.60), വെങ്കലം നേടിയ മധുര കാമരാജ് സര്‍വകലാശാലയുടെ വി. രേവതി (23.66) എന്നിവരും റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തി.
2017 ല്‍ എം.ജിയുടെ വി.കെ വിസ്മയ സ്ഥാപിച്ച 23.90 സെക്കന്‍ഡ് റെക്കോര്‍ഡാണ് മൂവരും മറികടന്നത്. 100 മീറ്ററില്‍ സിമിക്ക് പിന്നില്‍ വെള്ളി കൊണ്ടണ്ടു തൃപ്തിപ്പെടേണ്ടണ്ടി വന്ന ധനലക്ഷ്മി 200 മീറ്ററില്‍ സുവര്‍ണ നേട്ടത്തോടെ പകരം വീട്ടി.
ഉന്നതങ്ങളില്‍ മരിയ
മലയാളി താരം മരിയ ജെയ്‌സണ് വനിതകളുടെ പോള്‍വാള്‍ട്ടില്‍ റെക്കോര്‍ഡ് സ്വര്‍ണ നേട്ടം. ക്രോസ്ബാറിന് മീതേ 3.80 മീറ്റര്‍ ഉയരം കീഴടക്കിയാണ് മരിയ സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. ബംഗളൂരു ജയിന്‍ സര്‍വകലാശാലയുടെ താരമായ മരിയ കഴിഞ്ഞ തവണ 3.65 മീറ്റര്‍ ചാടിയാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. എം.ജിയുടെ ദിവ്യ മോഹന്‍ 3.35 മീറ്റര്‍ ഉയരം കീഴടക്കി വെങ്കലം നേടി.
മദ്രാസ് സര്‍വകലാശാല താരം ഇ. ഭരണിക 3.80 മീറ്റര്‍ ഉയരത്തിലേക്ക് പറന്ന് റെക്കോര്‍ഡ് പ്രകടനത്തോടെ വെള്ളി നേടി. 3.60 മീറ്റര്‍ മറികടക്കാന്‍ മൂന്നു ശ്രമങ്ങള്‍ നടത്തേണ്ടണ്ടി വന്നതാണ് ഭരണികയ്ക്ക് തിരിച്ചടിയായത്. മരിയ ആദ്യ ശ്രമത്തില്‍ തന്നെ ലക്ഷ്യം കണ്ടണ്ടതോടെ സ്വര്‍ണം ഉറപ്പിച്ചു.
സുവര്‍ണ തീരത്തേക്ക്
ഓടിച്ചാടി ബിബിന്‍
പുരുഷ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ കാലിക്കറ്റിന്റെ ബിബിന്‍ ജോര്‍ജിന് സ്വര്‍ണം. 9:17.85 സെക്കന്‍ഡ് സമയത്തില്‍ ഓടിച്ചാടി എത്തിയാണ് ബിബിന്‍ ജോര്‍ജ് കാലിക്കറ്റിനായി സ്വര്‍ണനേട്ടം കൊയ്തത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് താരമായ ബിബിന്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ പരിശീലക ഷിബി മാത്യുവിന്റെ ശിഷ്യനാണ്. പുരുഷന്മാരുടെ ഹൈജംപില്‍ എം.ജിയുടെ മനു ഫ്രാന്‍സിസ് വെള്ളി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."