ഇലക്ടറല്‍ ബോണ്ട്, ജെ.എന്‍.യു രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ രാജ്യസഭയിലും ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധം. ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗാന്ധി പ്രതിമക്ക് മുന്നിലും അംഗങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യസഭയില്‍ ജെ.എന്‍.യു ഫീസ് വര്‍ധന വിഷയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരുണ്ടായി. ശുന്യവേളയില്‍ സി.പി.എം അംഗം കെ.കെ രാഗേഷാണ് വിഷയം അവതരിപ്പിച്ചത്. വിദ്യാര്‍ഥികളെ പോലിസ് മര്‍ദിച്ചത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രാഗേഷ് ആവശ്യപ്പെട്ടു.
പശ്ചിമബംഗാളിലെ അധ്യാപക പണിമുടക്ക് സംബന്ധിച്ച് ലോക്‌സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജിയാണ് വിഷയം ഉന്നയിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് അംഗം നടത്തിയതെന്ന പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ ഇ സിഗരറ്റ് നിരോധിക്കുന്ന ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇത് നിയമമാക്കുന്നതാണ് ബില്‍.
രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് പാര്‍ലമെന്റംഗങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."