എല്‍.ഡി.എഫ് വിജയം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമെന്ന് യു.ഡി.എഫ്
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് വിജയം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.സി.പിയിലെ കിഴക്കയില്‍ ബാലന് ബി.ജെ.പിയും, വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരു വിഭാഗം എസ്.ഡി.പി.ഐക്കാരും വോട്ട് മറിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു.
8040 വോട്ട് പോള്‍ ചെയ്തതില്‍ എല്‍.ഡി.എഫ് 4014 വോട്ട് നേടി. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ അസീസ് ഫൈസിക്ക് 2924 വോട്ട് ലഭിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് മത്സരിച്ചത്. ബി.ജെ.പിക്ക് 804 വോട്ടും എസ്.ഡി.പി.ഐക്ക് 206 വോട്ടും ലഭിച്ചു. 1138 വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 794 വോട്ടാണ്. 428 വോട്ടുണ്ടായിരുന്ന എസ്.ഡി.പി.ഐക്ക് ഇത്തവണ 206 വോട്ടാണ് ലഭിച്ചത്.
ബി.ജെ.പി, എസ്.ഡി.പി.ഐ കക്ഷികളുമായി എല്‍.ഡി.എഫിന് രഹസ്യ സഖ്യം ഉണ്ടെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി തെളിഞ്ഞു.
2015ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം 229 വോട്ടായിരുന്നു. ഡിവിഷനില്‍പെട്ട എട്ട് വാര്‍ഡുകളില്‍ ഒരിടത്തുമാത്രമാണ് കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ചത്. രണ്ടിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ജയിച്ചിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നേരത്തെയും എല്‍.ഡി.എഫ് ധാരണയുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."