HOME
DETAILS

സഊദിയില്‍ വ്യവസായ മേഖലയില്‍ വീണ്ടും സ്വദേശിവത്ക്കരണം

  
backup
November 25 2019 | 12:11 PM

nithaqath-in-industrial-field-saudi


ജിദ്ദ: സഊദിയില്‍ വീണ്ടും വ്യവസായ മേഖലയില്‍ സ്വദേശിവത്ക്കരിക്കുന്നു. 2021 ഓടെ വ്യവസായ മേഖലയില്‍ 35,892 ജോലികള്‍ സ്വദേശിവത്ക്കരിക്കുന്നതിന് തൊഴില്‍ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തൊഴില്‍ സഹമന്ത്രി ഡോ. അബ്ദുല്ല അബൂ സ്‌നൈന്‍, വ്യവസായ സഹമന്ത്രി എന്‍ജിനീയര്‍ ഉസാമ അല്‍സാമില്‍, ടിവിടിസി ഗവര്‍ണര്‍ ഡോ. അഹമ്മദ് അല്‍ഫുഹൈദ്, ഹദഫ് ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി അല്‍ജുഐവീനി, സഊദി ചാംബര്‍ ഓഫ് കൊമേഴ്‌സ് വ്യവസായ സമിതി പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ അല്‍അബീദ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, വ്യവസായ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രണ്ടു വര്‍ഷത്തിനുള്ളില്‍ 35,982 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് ഇരു മന്ത്രാലയങ്ങളും കൂട്ടായ പ്രവര്‍ത്തനം നടത്തും. ഇതിനായി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് നിയമനം നല്‍കുന്നതിന് അവസരമൊരുക്കും. അത്തരം കമ്പനികള്‍ക്ക് ഉത്തേജന പദ്ധതികള്‍ അനുവദിക്കുകയും ചെയ്യും.

സ്വദേശിവല്‍ക്കരണം കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ നിയമ വ്യവസ്ഥകള്‍ക്ക് ഭേദഗതിയും വരുത്തും. ഇത്തരം സ്ഥാപനങ്ങളുടെ നിതാഖാത്ത് വ്യവസ്ഥയിലെ നിലവിലെ തോതില്‍ മാറ്റം വരുത്തി കൂടുതല്‍ സ്വദേശിവത്ക്കരണത്തിന് നിര്‍ദേശവും നല്‍കും. പദ്ധതിയിലെ പുരോഗതി സംബന്ധിച്ച് പ്രതിമാസ റിപ്പോര്‍ട്ടും ഓരോ പാദവര്‍ഷങ്ങളില്‍ പദ്ധതിയിലെ നേട്ടങ്ങളും കോട്ടങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും തയാറാക്കും.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ലക്ഷ്യങ്ങളിലൊന്നാണിതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു. വ്യവസായ മേഖലയുടെ വളര്‍ച്ച പ്രതീക്ഷിത വിജയം കൈവരിക്കുന്നതിന് ഈ മേഖലയിലെ തൊഴിലുകള്‍ സ്വദേശിവത്ക്കരിക്കുകയെന്നത് തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതികളിലൊന്നാണ്. ഇതിനുള്ള ധാരണാപത്രം നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള ഏകോപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago