സെക്രട്ടേറിയറ്റില്‍ നിന്ന് ഇനി വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍: മറുപടിയും ഓണ്‍ലൈനില്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേയ്ക്കുള്ള വിവരാവകാശ അപേക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സംസ്ഥാന ഐ.ടി മിഷന്‍ രൂപം നല്‍കി. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറുപടി ഓണ്‍ലൈനിലൂടെ തന്നെ ലഭ്യമാക്കുമെന്ന് ഐ.ടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ്.ചിത്ര അറിയിച്ചു.
വെബ് പോര്‍ട്ടല്‍ വഴിയാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂസര്‍ ഐഡി സൃഷ്ടിച്ച ശേഷം ഇത് ചെയ്യാം. ലിങ്ക് ഉപയോഗിച്ച് യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്യാം. തുടര്‍ന്ന് ഈ ഐഡി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യണം.
ഏത് രീതിയിലാണ് മറുപടി ലഭ്യമാക്കേണ്ടത് എന്നത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും നല്‍കണം. ഈ രീതിയില്‍തന്നെ മറുപടി ലഭിക്കും. പോര്‍ട്ടല്‍ വഴി വേണമെന്നുള്ളവര്‍ക്ക് അങ്ങനെ തന്നെ മറുപടി ഓണ്‍ലൈനായി ലഭിക്കും. ഇക്കാര്യം അപേക്ഷകന് മൊബൈല്‍ സന്ദേശമായി നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഐടി മിഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭിക്കും.
ഫേസ് ബുക്ക് പേജ്
സെക്രട്ടേറിയറ്റിലേയ്ക്കുള്ള വിവരാവകാശ അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി നല്‍കാം.
കേരള സംസ്ഥാന ഐടി മിഷന്‍ എന്‍ഐസിയുടെ സഹായത്തോടെയാണ് ഈ ജനകീയ പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങള്‍ https://edistrict.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ ഇവിടെ യൂസര്‍ ഐഡി സൃഷ്ടിക്കണമെന്ന നിബന്ധന മാത്രമേയുള്ളു. മറുപടി ഓണ്‍ലൈനിലൂടെ തന്നെ ലഭ്യമാകും.
?യൂസര്‍ ഐഡി എങ്ങനെ സൃഷ്ടിക്കാം
?? https://edistrict.kerala.gov.in -ലെ ഹോംപേജിലെത്തുക. ' New portal user creation'എന്ന ലിങ്ക് ഉപയോഗിച്ച് യൂസര്‍ ഐഡി ക്രിയേറ്റ് ചെയ്യാം.
? എങ്ങനെ വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാം?
?? യൂസര്‍ ഐഡി ലഭിച്ചാല്‍ അതുപയോഗിച്ച് വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുക
വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുന്നതിന് പോര്‍ട്ടലിന്റെ ഇടതു ഭാഗത്തുള്ള മെനുവില്‍ നിന്ന് RTI തിരഞ്ഞെടുക്കുക .
?? ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സ്വന്തം രജിസ്റ്റര്‍ നമ്പര്‍ നല്‍കി പരാതി നല്‍കാം.
?? ഇ-ഡിസ്ട്രിക്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ 'New registration' ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയശേഷം അപേക്ഷ സമര്‍പ്പിക്കാം.
? ഏതു ഭാഷയിലാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത്.
?? അപേക്ഷകള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ അയക്കുവാനുള്ള സംവിധാനം പോര്‍ട്ടലില്‍ ലഭ്യമാണ്.
? ഫീസ് എങ്ങനെ അടയ്ക്കാം?
?? RTI അപേക്ഷയ്ക്കുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. ഇതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
? അപേക്ഷയ്ക്ക് മറുപടി ലഭിക്കുന്നത് എങ്ങനെ ?
തനിക്ക് ഏത് രീതിയില്‍ ആണ് വിവരം ലഭ്യമാക്കേണ്ടത് എന്നത് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇങ്ങനെ ആവശ്യപ്പെടുന്ന രീതിയില്‍തന്നെ മറുപടി ലഭിക്കും .
പോര്‍ട്ടല്‍ വഴി വേണം എന്നുള്ളവര്‍ക്ക് അങ്ങനെ തന്നെ മറുപടി ഓണ്‍ലൈനായി ലഭിക്കും. ഇക്കാര്യം അപേക്ഷകന്റെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralastateitmission%2Fposts%2F1543485199124163&width=500" width="500" height="574" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."