HOME
DETAILS

വിമാനത്താവളം: റണ്‍വേ 4000 മീറ്ററാക്കാന്‍ സ്ഥലമെടുപ്പ് ഉടന്‍ മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

  
backup
August 07, 2016 | 11:27 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b1%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-4000-%e0%b4%ae%e0%b5%80%e0%b4%b1


മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കി വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ക്കു ജില്ലാ കലക്ടര്‍ പി. ബാലകിരണിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
നിലവിലുള്ള ആറു റോഡുകള്‍ വീതികൂട്ടി വികസിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളും അടിയന്തിരമായി പൂര്‍ത്തിയാക്കും. റണ്‍വേയുടെ ലൈറ്റിങ് സംവിധാനം 900 മീറ്ററില്‍ ചെയ്യാനും ഇതിനാവശ്യമായ വിധം രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ നിര്‍മാണ കമ്പനിയുമായി കിയാല്‍ എം.ഡി ചര്‍ച്ച നടത്താനും ധാരണയായി. പരിസരങ്ങളിലേക്കു ചെളിവെള്ളം ഒഴുകുന്ന പ്രശ്‌നം പരിഹരിക്കുവാനുള്ള നടപടികളും തീരുമാനിച്ചു.
ഡ്രെയിനേജ് പ്രവൃത്തി നവംബറോടെ പൂര്‍ത്തിയാക്കും. മണ്ണൊലിപ്പ് തടയാന്‍ പുല്ല് വച്ചുപിടിപ്പിക്കുന്നതു സെപ്റ്റംബര്‍ മാസത്തോടെയും പൂര്‍ത്തിയാക്കും. രണ്ടു തോടിന്റെ പ്രവൃത്തി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വഴി ആരംഭിച്ചതായും കിയാല്‍ എം.ഡി വി. തുളസീദാസ് യോഗത്തില്‍ അറിയിച്ചു.
വിമാനത്താവള പ്രവൃത്തിയുടെ ഭാഗമായി കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിലെ തടസം അടിയന്തിരമായി നീക്കി തുക ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇന്നലെ വൈകുന്നേരം മൂന്നോടെ പദ്ധതി പ്രദേശത്തെത്തിയ മുഖ്യമന്ത്രി നാലര വരെ ഇവിടെ ചെലവഴിച്ചു. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തികളും അദ്ദേഹം നേരില്‍ക്കണ്ടു.
യോഗത്തില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കെ.കെ രാഗേഷ് എം.പി, ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസ, മുന്‍ എം.എല്‍.എ പി. ജയരാജന്‍ തുടങ്ങിയവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  7 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  7 days ago
No Image

ട്യൂഷൻ തിരക്കിൽ ശ്വാസംമുട്ടി വിദ്യാർത്ഥികൾ; യുഎഇയിൽ 'ഷാഡോ എഡ്യൂക്കേഷൻ' മാനസികാരോഗ്യത്തിന് ഭീഷണിയാകുന്നതായി മുന്നറിയിപ്പ്

uae
  •  7 days ago
No Image

വിശ്വസ്തതയ്ക്ക് വിലയില്ലേ?; റയൽ മാഡ്രിഡിനെതിരെ പൊട്ടിത്തെറിച്ച് ഖബീബ് നുർമഗോമെഡോവ്

Football
  •  7 days ago
No Image

ശബരിമല വാജിവാഹനം കോടതിയിൽ; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുകുന്നു

Kerala
  •  7 days ago
No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

Kerala
  •  7 days ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  7 days ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  7 days ago