ഗതാഗതകുരുക്കിനു കാരണമായി അനധികൃത യൂടേണ്‍
പാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം ബസ് സ്റ്റാന്റിനു മുന്നില്‍ ഗതാഗതതിരക്ക് രൂക്ഷമാവുമ്പോഴും അനധികൃത പാര്‍ക്കിംഗും നിയമം ലംഘിച്ചുള്ള യൂ ടേണും പതിവാകുന്നു. സ്റ്റാന്റിനു മുന്നിലെ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റാന്റിനകത്തേക്ക് ബസുകള്‍ പ്രവേശിക്കുന്നിടത്തെ ഡിവൈസറില്‍ നോ ടേണ്‍ ബോര്‍ഡു സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ സ്റ്റേഡിയം ബൈപ്പാസില്‍ നിന്നും വരുന്ന മിക്കവാഹനങ്ങളും നിയമത്തിനു പുല്ലുവില നല്‍കിയാണ് ഇവിടെ വലത്തോട്ട് തിരിയുന്നത്. ഇത് മിക്കപ്പോഴും സ്റ്റാന്റിനകത്തേയ്ക്കു കയറുന്ന ബസുകള്‍ക്ക് തടസമാവുകയാണ്.
സുല്‍ത്താന്‍പേട്ട ഭാഗത്തുനിന്നും വരുന്ന ചെറുവാഹനങ്ങും സ്റ്റാന്റിനകത്തേയ്ക്കുള്ള ബസുകളും മിക്കപ്പോഴും ഇത്തരത്തില്‍ അനധികൃത യൂ ടേണ്‍ വാഹനങ്ങള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കണം. കല്‍മണ്ഡപം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്കു നേരിട്ട് സുല്‍ത്താന്‍പേട്ട റോഡിലേയ്ക്ക് പ്രവേശനം നല്‍കാതെ സ്റ്റാന്റിനു മുന്നില്‍ ഡിവൈസര്‍ കെട്ടി തിരിച്ചതാണ് ഇത്തരത്തിലുള്ള അനധികൃത യൂ ടേണിനു കാരണം. ഇതുമൂലം സ്റ്റേഡിയം ബൈപ്പാസില്‍ നിന്നു വരുന്ന ബസുകളൊഴുകെയുള്ള വാഹനങ്ങളാണ് ബൈപ്പാസില്‍ നിന്നും കല്‍മണ്ഡപം റോഡിലേയ്ക്കു തിരിയാനാവാതെ സുല്‍ത്താന്‍പേട്ട റോഡിലേയ്ക്ക് തിരിഞ്ഞ് സ്റ്റാന്റിന്റെ മുന്നില്‍ നിന്നും യൂ ടേണ്‍ അടിക്കുന്നത്.
മാത്രമല്ല സ്റ്റേഡിയം ബൈപാസിലേയ്ക്ക് കല്‍മണ്ഡപം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഗ്രൗണ്ടിന്റെ പ്രവേശന കവാടത്തിനു മുന്നില്‍ നിന്നും യൂ ടേണ്‍ അടിക്കുന്നതും ഇവിടെ ഗതാഗതകുരുക്കിനു കാരണമാവുന്നത്.
സ്റ്റാന്റിനു മുന്നിലെ പ്രവര്‍ത്തന രഹിതമായ സിഗ്നല്‍ സംവിധാനങ്ങളും പൊലിസുകാരുടെ സേവനമില്ലായ്മയുമാണ് ഇത്തരത്തിലുള്ള അനധികൃത തിരിക്കലുകള്‍ക്കും ഗതാഗതക്കുരുക്കിനും കാരണം.
സുഗമമായ ഗതാഗത സംവിധാനങ്ങളുള്ളിടത്താണ് അശാസ്ത്രീയമായ രീതിയിലുള്ള ഗതാഗത പരിഷ്‌കാരങ്ങള്‍. ഇത് വാഹനയാത്രയ്ക്കു മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കുപ്പോലും ദുരിതമായിരിക്കുകയാണ്.
സ്റ്റാന്‍ഡിനുമുന്നിലെ അനധികൃത യൂ ടേണ്‍ ഒഴിവാക്കുന്നതിനായി നിലവിലെ പരിഷ്‌കാരങ്ങള്‍ മാറ്റി പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."