HOME
DETAILS

ജനപ്രിയ ഇനങ്ങള്‍ ആറു വേദികളില്‍

  
backup
December 03 2018 | 19:12 PM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b1%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a6

 

ആലപ്പുഴ: ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജനപ്രിയ ഇനങ്ങള്‍ ആറു വേദികളിലായി അരങ്ങേറും. ഇത്തവണ മുഖ്യവേദി ഒരെണ്ണമാക്കാതെ ആറു വേദികളിലായി ജനപ്രിയ ഇനങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ലിയോ തേര്‍ട്ടീന്‍ത് ഹൈസ്‌കൂള്‍, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, എസ്.ഡി.വി സെന്റിനറി ഹാള്‍, ടി.ഡി എച്ച്.എസ്.എസ്, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, ലജ്‌നത്തുല്‍ മുഹമ്മദിയ എന്നീ വേദികളിലായിരിക്കും ജനപ്രിയ ഇനങ്ങള്‍ നടക്കുക.
ആദ്യ ദിനമായ ഏഴിന് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടം വേദി രണ്ടിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യം വേദി മൂന്നിലും അരങ്ങേറും. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന വേദി ആറിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തം വേദി അഞ്ചിലും നടക്കും. രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയം ഏഴിനു രാവിലെ 11ന് ആരംഭിക്കും. ആറാം വേദിയായ ലജ്‌നത്തുല്‍ മുഹമ്മദിയ ഹൈസ്‌കൂളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. ഇത്തവണ സംസ്ഥാനതലത്തില്‍ മത്സരം നടത്താതെയാണ് രചനാ മത്സരങ്ങളുടെ വിധി നിര്‍ണയം നടത്തുന്നത്. റവന്യൂ ജില്ലാ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍നിന്ന് മികച്ച രചനകള്‍ കണ്ടെത്തി സംസ്ഥാന തലത്തില്‍ എത്തിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് സംസ്ഥാനതല വിജയിയെ പ്രഖ്യാപിക്കുക.
ഒന്നാം വേദിയായ ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളില്‍ പന്തല്‍ കെട്ടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മീഡിയ പവലിയനുകളും ഇവിടെയായിരിക്കും സജ്ജമാക്കുക. വിവിധ മാധ്യമങ്ങളുടെ 50 പവലിയനുകള്‍ ഇവിടെ ഒരുങ്ങും. അതേസമയം, ഓരോ വേദിക്കും നിശ്ചയിച്ചിരിക്കുന്ന പേരുകള്‍ അതത് വേദിക്കുമുന്നില്‍ എഴുതിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാഹിത്യകാരന്‍മാരുടെ സൃഷ്ടികളുടെ പേരാണ് ഓരോ വേദിക്കും നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം സാഹിത്യകാരന്‍മാരുടെ പേരും എഴുതും. വേദി 18, 28 എന്നിവിടങ്ങളിലായി അറബിക് കലോത്സവവും അരങ്ങേറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago