ഡി.സി.സി നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ധര്‍ണ ഇന്ന്
തൊടുപുഴ : ഡി. സി. സി ആഭിമുഖ്യത്തില്‍ ഇന്ന് 11.30ന് ഇടുക്കി മെഡിക്കല്‍ കോളജിനു മുമ്പില്‍ നേതാക്കളും ജനപ്രതിനിധികളും കൂട്ടധര്‍ണ നടത്തുമെന്നും പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. അധികാരത്തിലേറി 14 മാസം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കല്‍ കോളജില്‍ നിന്നും മറ്റു ജില്ലകളിലേയ്ക്ക് മാറ്റിയ മെഡിക്കല്‍ വിദ്യാര്‍ഥികളെയും ഡോക്ടര്‍മാരെയും അനുബന്ധ ഉദ്യോഗസ്ഥരെയും തിരികെയെത്തിക്കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന് ഇച്ഛാശക്തിയില്ലാത്തിനാലാണ്. മെഡിക്കല്‍ കോളജ് 2019 വരെ മരവിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇവിടെ പ്രവേശനം നിര്‍ത്തിവച്ചിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയെഴുതി പ്രവേശനത്തിന് കാത്തിരിക്കുന്ന 100 കുട്ടികളുടെ അവസരമാണ് സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞത്. ഇടുക്കിയില്‍ നിന്നും കുട്ടികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേയ്ക്ക് മാറ്റിയതിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചോയെന്ന് അധികൃതര്‍ വ്യക്തമാക്കണം. ഐ.എം.സി. അംഗീകാരം ലഭ്യമാകാത്തത് സര്‍ക്കാരിന്റെയും എം.പി.യുടെയും അലംഭാവം മൂലമാമാണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."