ത്രിദിന ദേശീയ അറബിക് സെമിനാര്‍ നാളെ മുതല്‍
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗവും കുനിയില്‍ അറബിക് കോളജും സംയുക്തമായി നടത്തുന്ന ത്രിദിന ദേശീയ അറബിക് സെമിനാര്‍ നാളെ മുതല്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ട് സെഷനുകളിലായി 35 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നാളെ ഉച്ചക്ക് രണ്ടിന് കാലിക്കറ്റ് വിസി ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.
യമനിലെ സന്‍അ യൂനിവേഴ്‌സിറ്റി പ്രൊഫ. ഈസാഅലി മുഹമ്മദ് അലി മുഖ്യാതിഥിയാകും. കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗം മേധാവി ഡോ. ഇ .അബ്ദുല്‍ മജീദ്, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടിഹാജി, ഡോ. സി.എച്ച് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിക്കും. ആറിന് നടക്കുന്ന അകാദമിക്ക് സെഷന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.ഡോ. പി. മുസ്തഫ ഫാറൂഖി, ഡോ. പി.റശീദ് അഹമ്മദ്, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി തുടങ്ങി നിരവധി പേര്‍ പ്രബന്ധം അവതരിപ്പിക്കും. ഏഴിന് സമാപന സംഗമത്തില്‍ കേരള ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഡോ. എ.ബി മൊയ്തീന്‍കുട്ടി മുഖ്യാതിഥിയാകും.
വാര്‍ത്താസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ശാക്കിര്‍ ബാബു കുനിയില്‍, കെ.ടി യൂസുഫ്, കെ.എസ് അബ്ദുസലാം നദ്‌വി, പി.അല്‍യസഅ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."