HOME
DETAILS

കുമരനല്ലൂര്‍ സ്‌കൂളിന് രണ്ടാം ജ്ഞാനപീഠം

  
Web Desk
November 30 2019 | 06:11 AM

%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0

 


കുമരനല്ലൂര്‍(പാലക്കാട്): ജ്ഞാനപീഠം നിറവില്‍ അക്കിത്തം സാംസ്‌കാരിക കേരളത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ നിശബ്ദമായി അഭിമാനം കൊള്ളുന്ന ഒരു കലാലയമുണ്ട് കേരളത്തില്‍. ഇവിടെനിന്ന് അക്ഷരം പഠിച്ചിറങ്ങിയവര്‍ പിന്നീട് അക്ഷരകൈരളിയുടെ കാരണവന്മാരായതും രാജ്യത്തിന്റെ അഭിമാനതാരങ്ങളായതും കണ്ട് നിര്‍വൃതിയടയുകയാണ് കുമരനല്ലൂര്‍ ഹൈസ്‌കൂള്‍.
ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവന്‍ നായരും ഇപ്പോള്‍ ജ്ഞാനപീഠത്തിന് അര്‍ഹനായ അക്കിത്തവും പഠിച്ചത് ഈ വിദ്യാലയത്തിലാണ്.
കുമരനല്ലൂര്‍ ജി.എച്ച്.എസ്.എസെന്ന 134 വയസുള്ള വിദ്യാലയ മുത്തശ്ശിക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. 1884ല്‍ 'കേരളവിദ്യാശാല' എന്ന പേരില്‍ സ്ഥാപിതമായ സ്‌കൂളാണ് പിന്നീട് പടിപടിയായി വികസിച്ച് ഇന്നുകാണുന്ന സ്‌കൂളായത്. കുണ്ടുകുളങ്ങര പുളിയശ്ശേരി ചാപ്പന്‍നായരായിരുന്നു സ്ഥാപകന്‍. 1923ല്‍ ഹയര്‍ എലിമെന്ററി സ്‌കൂളായി. തുടക്കത്തില്‍ 150 കുട്ടികള്‍ മാത്രമുണ്ടായിരുന്ന സ്‌കൂളില്‍ 1929 ആയപ്പോഴേക്കും 500ലേറെ കുട്ടികളായി. 1929 ജൂലൈ രണ്ടിന് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു.
ആനക്കര വടക്കത്ത് റാവുബഹദൂര്‍ ഗോവിന്ദ മേനോനെപ്പോലെയുള്ളവരുടെ പരിശ്രമം ഇതിനുപിന്നിലുണ്ടായിരുന്നു. പണ്ഡിതനായിരുന്ന എം.എ സുന്ദരയ്യരായിരുന്നു സ്‌കൂളിലെ ആദ്യ പ്രധാനാധ്യാപകന്‍. തൃത്താല ഉപജില്ലയിലെ ആദ്യ ഹൈസ്‌കൂളായിരുന്നു. 1942ല്‍ സ്‌കൂളിന്റെ അംഗീകാരം എടുത്തുകളഞ്ഞെങ്കിലും അമ്മുസ്വാമിനാഥന്‍, എം.വി ഗോവിന്ദമേനോന്‍ തുടങ്ങിയവരുടെ ഇടപെടലിലൂടെ പുനഃസ്ഥാപിക്കപ്പെട്ടു. ഈ സ്‌കൂളില്‍ വച്ചാണ് 1956 ഒക്ടോബറില്‍ കേരള ചിത്രകലാപരിഷത്ത് രൂപംകൊണ്ടത്. 1998ല്‍ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അനുവദിച്ചു. പാലക്കാട് ജില്ലയില്‍ ആദ്യമായി പ്ലസ്ടു ആരംഭിച്ച സ്‌കൂളുകളിലൊന്നായിരുന്നു ഇത്.
പ്രസിദ്ധരായ പൂര്‍വവിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നീണ്ടനിര തന്നെയാണ് സ്‌കൂളിനുള്ളത്. അക്കിത്തത്തിനും എം.ടിക്കും പുറമെ മുന്‍ പ്രതിരോധ സെക്രട്ടറി കെ.പി അച്യുതമേനോന്‍, സിവില്‍ സര്‍വിസില്‍ ഉന്നതപദവികള്‍ വഹിച്ച ഒ.പി.ആര്‍ മേനോന്‍, ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഇ.സി.എ.എഫ്.ഇയില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന വി.കെ കരുണാകരമേനോന്‍, മുന്‍ ഹൈക്കോടതി ജഡ്ജി പി.സി ബാലകൃഷ്ണമേനോന്‍, മുന്‍ മജിസ്‌ട്രേറ്റ് കെ. നാരായണന്‍ നമ്പീശന്‍, സ്വര്‍ണമെഡല്‍ ജേതാവും ആര്‍മിയില്‍ മെഡിക്കല്‍ ഓഫിസറുമായിരുന്ന ഡോ. ടി.എം ഭാസ്‌കരന്‍ നമ്പ്യാര്‍, മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ച എം.ടി ഗോവിന്ദന്‍നായര്‍, വി.എസ്.എസ്.സിയില്‍ ശാസ്ത്രജ്ഞനായിരുന്ന എം.കെ അബ്ദുല്‍മജീദ്, സസ്യശാസ്ത്രജ്ഞന്‍ അഹമ്മദ് ബാവപ്പ, മുന്‍ ഡി.എം.ഒയായിരുന്ന ഡോ. എസ്.കെ പിഷാരടി, മദ്രാസ് സര്‍വകലാശാലയിലെ മലയാളം പ്രൊഫസറായിരുന്ന കെ.എം പ്രഭാകര വാര്യര്‍, പാരച്യൂട്ട് വിദഗ്ധന്‍ ടി. കൃഷ്ണപ്രസാദ് എന്നിങ്ങനെ പോകുന്നു പൂര്‍വ വിദ്യാര്‍ഥികളുടെ നിര. പ്രസിദ്ധ ചിത്രകാരനും കേരള ചിത്രകലാപരിഷത്ത് സ്ഥാപകനുമായ ടി.പി ബാലകൃഷ്ണന്‍ നായര്‍ സ്‌കൂളിലെ പൂര്‍വാധ്യാപകനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  6 minutes ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  28 minutes ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  38 minutes ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  an hour ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  an hour ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 hours ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  3 hours ago


No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  3 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  3 hours ago
No Image

ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

qatar
  •  4 hours ago