സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞു
പുതുക്കാട്: ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് കയറി ആക്രമണത്തില്‍ പ്രതിഷേധിച്ച് പറപ്പൂക്കര പഞ്ചായത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫ് അംഗത്തിന്റെ സത്യപ്രതിജ്ഞക്കെത്തിയ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു.
പഞ്ചായത്ത് ഓഫിസിന്റെ ഗേറ്റിനു മുന്‍പില്‍ ഉപരോധസമരം നടത്തിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ ഓഫിസിലേക്ക് കടത്തിവിട്ടില്ല. ഹര്‍ത്താല്‍ ദിനത്തില്‍ സത്യപ്രതിജ്ഞ മാറ്റിവക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. രാവിലെ പത്ത് മണിക്ക് മുന്‍പായി പഞ്ചായത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞുവെച്ചത്. ഇതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ എല്‍.ഡി.എഫ് പഞ്ചായത്തംഗങ്ങളും പ്രവര്‍ത്തകരും ബി.ജെ.പിയുടെ ഉപരോധം ബേധിച്ച് ഓഫിസിലേക്ക് കടന്നു. ഒന്നര മണിക്കൂറോളം ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് കടത്തിവിടാതെ ബി.ജെ.പി സമരം ശക്തമാക്കിയതോടെ സെക്രട്ടറിയടക്കമുള്ളവര്‍ മടങ്ങിപോയി. ഇതിനിടെ പുതുക്കാട് സി.ഐ എസ്.പി.സുധീരന്റ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ ബലമായി പിടിച്ചുനീക്കി സെക്രട്ടറിക്ക് വഴിയൊരുക്കാന്‍ ശ്രമം നടത്തിയെങ്കിലും സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് സെക്രട്ടറി സ്വയം പിന്‍തിരിയുകയായിരുന്നു.
സെക്രട്ടറി ഓഫിസില്‍ എത്താതിരുന്നതിനാല്‍ സത്യപ്രതിജ്ഞ മാറ്റിവച്ചു. ഹര്‍ത്താലില്‍ പഞ്ചായത്ത് പരിധിയില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല. ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹര്‍ത്താലിന്റെ ഭാഗമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നന്തിക്കരയില്‍ പ്രകടനം നടത്തി.
ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് രാജന്‍ വല്ലച്ചിറ, നേതാക്കളായ വി.വി.രാജേഷ്, എ.ജി.രാജേഷ്,വടുതല നാരായണന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ബി.ജെ.പി പള്ളം ബൂത്ത് പ്രസിഡന്റ് കരവട്ട് മോജേഷിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ മോജേഷിനും ഭാര്യക്കും, അമ്മക്കും,സഹോദരനും പരുക്കേറ്റിരുന്നു.
ആക്രമണത്തില്‍ മോജേഷിന്റെ എട്ടു മാസം പ്രായമായ മകന്‍ ഭാര്യയുടെ കൈയില്‍ നിന്ന് താഴെ വീണെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തില്‍ പുതുക്കാട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."