HOME
DETAILS
MAL
അപകടക്കെണിയൊരുക്കി ഓവുചാല്‍ സ്ലാബുകള്‍
backup
August 01 2017 | 02:08 AM
പേരാമ്പ്ര: കാല്‍നട യാത്രക്കാര്‍ക്കു നേരെ അപകടഭീഷണി ഉയര്‍ത്തുകയാണ് പേരാമ്പ്ര ടൗണിലെ ഓവുചാല്‍ സ്ലാബുകള്‍. ടൗണിലെ പ്രധാന സ്ഥലങ്ങളില്‍ നടപ്പാതകള്‍ക്കു മീതെ സ്ഥാപിച്ച സ്ലാബുകളാണ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടത്. ഇവിടെ കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാരും ഓട്ടോ ടാക്സി ജീവനക്കാരും പറയുന്നു.
അതേസമയം നടപ്പാതകളില്‍ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. പഞ്ചായത്ത് ഭരണസമിതിയും സംഭവത്തെ ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."