HOME
DETAILS
MAL
യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് മോദി നിര്‍ദേശിച്ചു; താനത് നിരസിച്ചു: പവാര്‍
backup
December 03 2019 | 04:12 AM
മുംബൈ: യോജിച്ചു പ്രവര്‍ത്തിക്കാമെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചിരുന്നുവെന്നും താനത് നിരസിക്കുകയായിരുന്നുവെന്നും എന്‍.സി.പി നേതാവ് ശരത് പവാര്‍. യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് താന്‍ പ്രധാനമന്ത്രിയോട് വ്യക്തമാക്കിയതായും പവാര്‍ കൂട്ടിച്ചേര്‍ത്തു. മറാത്തി ചാനലിന് നല്കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ തന്നെ രാഷ്ട്രപതിയാക്കാമെന്ന് മോദി വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ പവാര്‍ നിഷേധിച്ചു. പക്ഷേ മകള്‍ സുപ്രിയാ സുലേയെ മോദിയുടെ കാബിനറ്റില്‍ മന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യം രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പവാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."