വായാട് അബ്ദുല്‍ ഖാദര്‍ വധം: തെളിവെടുപ്പ് നടത്തി
തളിപ്പറമ്പ്: വായാട് അബ്ദുല്‍ ഖാദര്‍ വധക്കേസില്‍ കീഴടങ്ങിയ പരിയാരം കോരന്‍പീടികയിലെ എം.വി ലത്തീഫിനെ പരിയാരം പൊലിസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.
കാരക്കുണ്ട്, തവളപ്പാറ, അബ്ദുല്‍ ഖാദറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വായാട് പള്ളിക്ക് സമീപം, ഖാദറിന്റെ ബക്കളത്തെ വീട് എന്നിവങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. 2017 ജനുവരി 25നാണ് അബ്ദുല്‍ ഖാദറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലത്തീഫ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ജൂലൈ അഞ്ചിന് പൊലിസിനെ വെട്ടിച്ച് ലത്തീഫ് പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ പൊലിസിന്റെ ഹരജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി ജൂലൈ 14ന് ജാമ്യം റദ്ദാക്കി. ഒളിവില്‍ പോയ ലത്തീഫ് കഴിഞ്ഞ മാസം 26ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
പരിയാരം എസ്.ഐ വി.ആര് വിനീഷ്, എ.എസ്.ഐ തമ്പാന് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. ഇന്നലെ വൈകുന്നേരത്തോടെ ലത്തീഫിനെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."