സര്‍വ്വകലാശാലകളില്‍ നിയമം മറി കടന്ന് ഇടപെട്ടു; ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ ഇടപെട്ടുവെന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. സര്‍വകലാശാല അദാലത്തുകളില്‍ നിയമം മറികടന്ന് ഇടപെട്ടുവെന്നാണ് തെളിവുകള്‍ പറയുന്നത്.
അദാലത്ത് പരിഗണിച്ച ശേഷം തീര്‍പ്പാകാത്ത ഫയലുകള്‍ മന്ത്രിക്ക് നല്‍കണമെന്ന് ഉത്തരവിറക്കി. അദാലത്തിലെടുക്കുന്ന തീരുമാനങ്ങളുടെ വിശദാംശം അന്നേദിവസം രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
കെടി ജലീല്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇടപെടുന്നത് ദുരൂഹം.അതേ സമയം, ഉത്തരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈസ് ചാന്‍സലര്‍മാരും മറച്ചുവെച്ചു. ഇതോടെ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന ഫയലുകളില്‍ ഇടപെട്ടുവെന്നതില്‍ ദുരൂഹത വര്‍ധിക്കുന്നു.
അദാലത്തുകള്‍ സര്‍വ്വകലാശാലകളാണ് നടത്തിയതെന്ന വാദവും പൊളിഞ്ഞു. അദാലത്തുകളില്‍ ഇടപെട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
അദാലത്തുകളില്‍ മന്ത്രിയ്ക്ക് പങ്കെടുക്കാന്‍ സാധിക്കും.
മാര്‍ക്ക് ദാനവിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് ഖാന് ഇന്നലെ പറഞ്ഞിരുന്നു. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മന്ത്രി കെടി ജലീലിന് സംഭവത്തില്‍ പങ്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയെ മന്ത്രി അദാലത്തില്‍ ഇടപെട്ട് ജയിപ്പിച്ചെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."