ദീപക് മിശ്രയ്‌ക്കെതിരായ കുര്യന്‍ ജോസഫിന്റെ ആരോപണം അന്വേഷിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.
ഒരു അഭിഭാഷകന്‍ ആണ് അന്വേഷണ ആവശ്യവും ആയി സുപ്രിം കോടതിയെ സമീപിച്ചത്.
സ്ഥാപനത്തിന്റെ വിശ്വാസ്യത നിശ്ചയിക്കുന്നത് അതിന്റെ ഭാഗമായവരാണ്. അല്ലാതെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. പൊതുതാല്‍പര്യ ഹരജികള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണതയ്ക്ക് എതിരെയും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.
ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സുപ്രിം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരുന്നില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആരോപിച്ചിരുന്നു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോസഫ് കുര്യന്റെ തുറന്നു പറച്ചില്‍. നേരായ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ദീപക് മിശ്രയോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യാതൊരു മാറ്റവും സംഭവിച്ചില്ല. തങ്ങളുടെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് ഇക്കാര്യം രാജ്യത്തോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കാവുന്ന തരത്തില്‍ അവബോധം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, ഉച്ചത്തില്‍ കുരക്കേണ്ട തലവന്‍ ഗാഢനിദ്രയിലായിരുന്നു. അതിനാലാണ് തങ്ങള്‍ കടിച്ചതെന്നും കുര്യന്‍ ജോസഫ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."