HOME
DETAILS

ഗ്രാമീണ മേഖലയിലെ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 4 ജി വൈഫൈ പ്ലസ് ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും

  
backup
August 01 2017 | 19:08 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b5%86%e0%b4%b2%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d

തിരുവനന്തപുരം: കേരളത്തിന്റെ ഗ്രാമീണമേഖലയിലുള്ള 1,070 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ആറു മാസത്തിനകം ബി.എസ്.എന്‍.എല്‍ 4 ജി വൈഫൈ പ്ലസ് ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. 

ഒരു ബി.എസ്.എന്‍.എല്‍ ഉപഭോക്താവിന് പ്രതിമാസം നാലു ജി.ബി ഡാറ്റവരെ ഇതിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഹോട്ട്‌സ്‌പോട്ടിന്റെ നൂറു മീറ്റര്‍ ചുറ്റളവിലാണ് ഡാറ്റ സേവനം ലഭ്യമാവുക. കേന്ദ്ര സര്‍ക്കാരിന്റെ യൂണിവേഴ്‌സല്‍ സര്‍വിസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍നിന്നുള്ള സഹായത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുകയെന്ന് ബി.എസ്.എന്‍ എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം ജനുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മാത്യു വ്യക്തമാക്കി.
ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍, ഡയറക്ട് സെല്ലിങ് ഏജന്റുകള്‍, റീട്ടെയിലര്‍മാര്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. സംസ്ഥാനത്ത് ഇതുവരെ ആറുലക്ഷത്തിലേറെ പേര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ജില്ലാ പൊലിസ്, കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് കാമറ നിരീക്ഷണ സംവിധാനം ഒരുക്കുന്ന പദ്ധതിയും ബി.എസ്.എന്‍.എല്‍ നടപ്പിലാക്കുന്നുണ്ടെന്ന് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാവുന്നതോടെ കണ്‍ട്രോള്‍ റൂമിലിരുന്ന് നഗരം മുഴുവന്‍ നിരീക്ഷിക്കാനാവും.
നിലവില്‍ ബി.എസ്.എന്‍.എല്ലിന് കേരള സര്‍ക്കിളില്‍ 96 ലക്ഷം മൊബൈല്‍ വരിക്കാരുണ്ടെന്നും ഇത് ഒരു കോടിയാക്കാന്‍ ലക്ഷ്യമിടുന്നതായും മാത്യു പറഞ്ഞു. ഇതിനായി പ്രത്യേക ബി.എസ്.എന്‍.എല്‍ മേളകള്‍ സംഘടിപ്പിക്കും.
ഈ വര്‍ഷം അവസാനത്തോടെ തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്‍ 4 ജി സേവനം ലഭ്യമാവുമെന്ന് അദ്ദേഹം അറിയിച്ചു.ലക്ഷദ്വീപിലെ മൊബൈല്‍ വികസനത്തിനായി 10 പുതിയ ടവറുകള്‍ കൂടി സ്ഥാപിക്കും.ഇപ്പോള്‍ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, അഗത്തി ദ്വീപുകളില്‍ മാത്രമേ 3ജി കവറേജ് ലഭ്യമുള്ളൂ. ഈ ഒക്ടോബറോടെ ലക്ഷദ്വീപിലെ 3 ജി ടവറുകളുടെ എണ്ണം 5 ല്‍ നിന്ന് 17 ആയി ഉയര്‍ത്തും.
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്റ്, എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ നല്‍കുന്ന പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 10 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാന്റ് കണകക്ഷനാണ് സ്‌കൂളുകളില്‍ ലഭ്യമാക്കുക.
ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ലാന്റ്‌ലൈന്‍, മൊബൈല്‍ ഡാറ്റകളില്‍ ആകര്‍ഷകമായ നിരവധി പ്ലാനുകളാണ് ബി,എസ്.എന്‍.എല്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് മാത്യു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് ശൃംഖലയില്‍ നടന്ന വൈറസ് ആക്രമണവുമായി ബന്ധപ്പെട്ട് 20,000 പരാതികളാണ് ലഭിച്ചിരുന്നതെന്നും ഇവയെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും ഡോ.പി.ടി മാത്യു വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ബംഗളൂരുവിലെ സെര്‍വറില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago