ലൈഫ് മിഷന്: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
മലപ്പുറം: ലൈഫ് മിഷന് പദ്ധതിയിലുള്‍പ്പെട്ട ജില്ലയിലെ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധനയ്ക്കു ലഭിക്കും. ആക്ഷേപങ്ങളും പരാതികളും പത്തിനകം അതാതു തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കു നല്‍കണം.
പരാതി നല്കുന്നതിനു പ്രത്യേക ഫോം ഇല്ല. വെള്ളക്കടലാസില്‍ എഴുതിനല്കാം. അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും പരാതികള്‍ സമര്‍പ്പിക്കാം. അപ്പീലുകള്‍ പരിശോധിച്ച് ഇരുപതിനകം പട്ടിക പുനഃപ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും തീര്‍പ്പാക്കാന്‍ കഴിയാത്ത പരാതികള്‍ 21 മുതല്‍ 25വരെ ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കാം. ഈ പരാതികള്‍ പരിഹരിച്ച് 31 നകം പട്ടിക പ്രസിദ്ധീകരിക്കും.
സെപ്റ്റംബര്‍ ഒന്നു മുതല്‍ 20വരെ ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടിക അംഗീകരിച്ച് 25നകം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."