HOME
DETAILS
MAL
ഗെയില്‍ വാതക പൈപ്പ്ലൈന്: ജനപ്രതിനിധി സംഗമം ഇന്ന്
backup
August 02 2017 | 18:08 PM
മലപ്പുറം: ജനവാസന കേന്ദ്രങ്ങളിലൂടെ ഗെയില്‍ വാതക പൈപ്പ്ലൈന് കൊണ്ടുപോകരുതെന്നാവശ്യപ്പെട്ടു നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ജില്ലയിലെ ജനപ്രതിനിധികള്‍ ഇന്നു മലപ്പുറത്ത് ഒത്തുചേരും. പൈപ്പ്ലൈന് കടന്നുപോകുന്ന മുനിസിപ്പല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് ഉച്ചയ്ക്കു രണ്ടിനു മലപ്പുറം ടൗണ്‍ഹാളില്‍ സംഗമിക്കുക. വൈകിട്ട് 3.30ന് ടൗണ്‍ഹാള്‍ പരിസരത്ത് ഒരുക്കിയ കാന്‍വാസില്‍ ജനപ്രതിനിധികള്‍ കൂട്ടമായി ഒപ്പുരേഖപ്പെടുത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."