പൊതു വഴികള്‍ കൈയേറിയെന്നാരോപണം; എച്ച്.എം.ടിക്കെതിരേ പ്രമേയവുമായി കളമശേരി നഗരസഭ
കളമശേരി: എച്ച്.എം.ടിയ്ക്കായി ഭൂമി ഏറ്റെടുത്ത സമയത്തെ പൊതുവഴികള്‍ നഗരസഭയ്ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കളമശേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം. നഗരസഭ എച്ച്.എം.ടി ഭൂമി കൈയേറിയെന്ന് കാട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയ സഹചര്യത്തിലാണ് വര്‍ഷങ്ങളായി പൊതുവഴിയായി ഉപയോഗിക്കുന്ന ഭൂമിയുടെ അവകാശം നഗരസഭയ്ക്കാണെന്ന് ചൂണ്ടിക്കാട്ടി പ്രമേയം പാസാക്കിയത്.
1963 ല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മുതല്‍ പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന സഞ്ചാരസ്വാതന്ത്രവും വാഹന ഗതാഗതത്തിനുള്ള അവകാശവും തടയുന്ന എച്ച്.എം.ടി മാനേജ്‌മെന്റിന്റെ നിലപാടിനെതിരെയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. 1963 ല്‍ ഏറ്റെടുത്ത 900 ഏക്കര്‍ സ്ഥലത്തില്‍ 173 ഏക്കര്‍ പൊതുവഴിയായി മാറ്റിയിരിക്കുന്നതാണെന്നും അതിനാല്‍ നഗരസഭയുടെ റോഡുകള്‍ അറ്റകുറ്റപണി നടത്താന്‍ അവകാശമുണ്ടെന്നും പ്രമേയത്തില്‍ പറയുന്നത്.
എച്ച്.എം.ടി ഭൂമിയിലെ പൈപ്പ് ലൈന്‍ റോഡും പി.ഡബ്ല്യു.ഡി. റോഡുകളും ഒഴികെ മറ്റെല്ലാ റോഡുകളും വഴികളും കളമശേരി നഗരസഭയ്ക്ക് അവകാശപ്പെട്ടതാണ്. അവിടെ നിര്‍മാണം നടത്താനും റോഡുകള്‍ നവീകരിക്കാനും നഗരസഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച 12ാം വാര്‍ഡ് കൗണ്‍സിലര്‍ വി.എസ് അബൂബക്കര്‍ ചൂണ്ടിക്കാട്ടി.
വ്യവസായിക ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്ന നിയമം അനുസരിച്ച് മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ഭൂമിയില്‍ ചെറിയൊരു ഭാഗത്ത് മെഷീന്‍ ടൂള്‍സ് കമ്പനി സ്ഥാപിച്ചതല്ലാതെ അനുബന്ധ യ വ്യവസായങ്ങളോ പദ്ധതി രേഖയില്‍ ഉണ്ടായിരുന്ന മറ്റു സ്ഥാപനങ്ങളോ കമ്പനി സ്ഥാപിച്ചില്ല.
അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഉപയോഗശൂന്യമായി കിടക്കുന്ന ബാക്കി സ്ഥലങ്ങള്‍ സര്‍ക്കാരേതര, വ്യവസായേതരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും മറിച്ചാണെങ്കില്‍ ന്യായവിലയ്ക്ക് ഭൂവുടമകള്‍ക്ക് നല്‍കണമെന്നും കളമശേരി നഗരസഭ കൗണ്‍സില്‍ ആവശ്യപ്പെട്ടു. 14 ാം വാര്‍ഡ് കൗണ്‍സിലര്‍ മിനി സോമദാസ് പ്രമേയത്തെ പിന്താങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."