ജപ്പാന് കുടിവെള്ള പദ്ധതി: ജില്ലയില്‍ 70 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി
കോഴിക്കോട്: ജില്ലയില്‍ അഞ്ചു പാക്കേജുകളിലായി നടപ്പാക്കുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ നാലു പാക്കേജുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി. പദ്ധതിയുടെ 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചുകഴിഞ്ഞു. പ്രതിദിനം 174 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാല പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാണ്.
ബേപ്പൂര്‍, കടലുണ്ടി മേഖലകളിലെ വിതരണ ശൃംഖലയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിച്ചിട്ടുണ്ട്. ചെറുവണ്ണൂര്‍ മേഖലയില്‍ ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം കോവൂര്‍ മേഖലയില്‍ 13 കിലോമീറ്ററും പൊറ്റമ്മലില്‍ 14 കിലോമീറ്ററും അവശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കും. ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്, ബാലമന്ദിരം, ഇരവത്ത്കുന്ന് മേഖലകളില്‍ അടുത്തവര്‍ഷം മെയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാലുശ്ശേരി മേഖലയില്‍ പൂര്‍ണമായും നന്മണ്ട, കുന്ദമംഗലം, കക്കോടി, കുരുവട്ടൂര്‍, മേഖലകളില്‍ ഭാഗികമായും ജലവിതരണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."