വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റം അനിവാര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: കാലം മാറുന്നതിനനുസരിച്ച് പുതിയ സമ്പ്രദായങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാലയങ്ങളില്‍ പൊതുഅച്ചടക്കത്തിന് നിരക്കാത്ത വിധത്തില്‍ പ്രവര്‍ത്തനമുണ്ടായാല്‍ കണ്ടില്ലെന്ന് നടിക്കുന്ന രീതി സ്ഥാപനത്തെ മുന്നോട്ടു നയിക്കില്ല. സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണം. അധ്യാപകരായാലും വിദ്യാര്‍ഥികളായാലും ഇതിനെതിരായി പോകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടലിലും കായലിലും മാലിന്യം വലിച്ചെറിയുന്നത് പരിഹരിക്കുന്നതിന് നവകേരള നിര്‍മാണത്തില്‍ നടപടിയുണ്ടാകണമെന്ന അഭിപ്രായം വിദ്യാര്‍ഥികളില്‍ നിന്നുണ്ടായി.
കാംപസുകളെ ലഹരി മുക്തമാക്കുന്നതിന്റെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെയും ആവശ്യം സംബന്ധിച്ചും വിദ്യാര്‍ഥികള്‍ സംസാരിച്ചു.
പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി ലഭിക്കുന്ന നിലയുണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ സൂചിപ്പിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."