HOME
DETAILS
MAL
11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ റദ്ദാക്കിയതായി മന്ത്രി
backup
August 03 2017 | 02:08 AM
ന്യൂഡല്‍ഹി: രാജ്യത്ത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുകയോ പ്രവര്‍ത്തന രഹിതമാക്കുകയോ ചെയ്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്്വാര്. ഇന്നലെ രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം ജൂലൈ 27ഓടെ 11,44, 221 പാന്‍ കാര്‍ഡുകള്‍ നിലവിലെ നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടുള്ളതല്ലെന്നും ഇതിനുപുറമെ 1,566 പാന്‍കാര്‍ഡുകള്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യക്തികള്‍ ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വച്ചതായി കണ്ടതോടെയാണ് ഇവയെല്ലാം റദ്ദാക്കുകയോ പ്രവര്‍ത്തന രഹിതമാക്കുകയോ ചെയ്തതെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."