HOME
DETAILS

നഗര മധ്യത്തില്‍ അപകട ഭീഷണിയായി സംരക്ഷണവേലിയില്ലാത്ത ട്രാന്‍സ്‌ഫോമര്‍

  
backup
December 09, 2018 | 7:41 AM

%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7

ഒലവക്കോട്: ഒലവക്കോട് ജങ്ഷനിലെ സംരക്ഷണവേലിയില്ലാത്ത ട്രാന്‍സ്‌ഫോമര്‍ അപകട ഭീക്ഷണിയുയര്‍ത്തുന്നു. ഒലവക്കോട് ജങ്ഷനില്‍നിന്നും റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേയ്ക്കു തിരിയുന്നിടത്തെ ട്രാന്‍സ്‌ഫോമറാണ് കാലങ്ങളായി വാഹന കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്.
റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ക്രൗണ്‍ ഹോട്ടലിനു മുന്‍വശത്താണ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനു സമീപത്താണ് ഒലവക്കോട് ടാക്‌സി സ്റ്റാന്‍ഡ് നിലകൊള്ളുന്നതും. സംരക്ഷണ വേലിയില്ലാത്ത ട്രാന്‍സ്‌ഫോമറിനു സമീപത്ത് വഴിവാണിഭം നടക്കുന്നതും അപകടകരമാണ്.
തിരക്കേറിയ കവലകളിലും ജനവാസമേഖലകളിലും സ്ഥാപിക്കുന്നട്രാന്‍സ്‌ഫോമറുകള്‍ക്ക് സംരക്ഷണവേലിയോ അല്ലെങ്കില്‍ ഇത്തരം ട്രാന്‍സ്‌ഫോമറുകള്‍ ഉയരത്തിലുള്ള കോണ്‍ക്രീറ്റ് തട്ടുകളിലോ സ്ഥാപിക്കണമെന്നതാണ് നിയമം. നഗരത്തിലും പരിസരങ്ങളിലും മിക്കയിടങ്ങളിലും ഇത്തരത്തില്‍ അപകട ഭീഷണിയുയര്‍ത്തുന്ന ട്രാന്‍സ്‌ഫോമറുകള്‍ നിലകൊള്ളുന്നത് കല്‍പാത്തി കെ.എസ്.ഇ.ബി സെക്ഷനു കീഴില്‍ വരുന്നതാണ്. ഒലവക്കോട്ടെ 250 കെ.വി ട്രാന്‍സ്‌ഫോമര്‍ ഒലവക്കോടും പരിസരത്തെയും വൈദ്യുതി വിതരണത്തിനായി സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ കോണ്‍ക്രീറ്റ് തട്ടിലാണെങ്കിലും ചുറ്റിനും സംരക്ഷണ വേലി സ്ഥാപിക്കാത്തതും അപകടമാവുകയാണ്.
ട്രാന്‍സ്‌ഫോമര്‍ കോണ്‍ക്രീറ്റ് തട്ടില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പവര്‍ ബ്ലോക്ക് റോഡിലേയ്ക്കു തള്ളിയ നിലയിലാണ്. റെയില്‍വേ സ്റ്റേഷനിലേയ്ക്കും ഒലവക്കോട് ജങ്ഷനിലേയ്ക്കും ആയിരക്കണക്കിന് യാത്രക്കാരാണ് രാപകലന്യേ ഇതുവഴികടന്നു പോകുന്നത്. തിരക്കേറിയ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറിന് സംരക്ഷണവേലി സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  21 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  21 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  22 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  22 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  22 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  22 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  22 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  22 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  22 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  22 days ago