ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകില്ലെന്ന് കെ.പി മോഹനന്
കോഴിക്കോട്: ജനതാദള്‍ (യു) ഇടതുമുന്നണിയിലേക്കില്ലെന്ന് മുന്‍ മന്ത്രി കെ.പി മോഹനന്. ഒറ്റപ്പെട്ട അഭിപ്രായമല്ല പാര്‍ട്ടി നിലപാടാണിതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിതീഷ് കുമാര്‍ ബി.ജെ.പി പാളയത്തിലെത്തിയതിന് ശേഷമുള്ള രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നുവെന്നും എല്‍.ഡി.എഫിലേക്ക് ചേക്കേറുമെന്നുമുള്ള പ്രചാരണത്തിനിടെയാണ് മോഹനന് നിലപാട് വ്യക്തമാക്കിയത്.
മുന്നണി മാറ്റം എന്ന പ്രതീതിയുണ്ടാക്കി വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെല്ലാം നല്‍കിയത് ഐക്യജനാധിപത്യ മുന്നണിയാണ്. ഓഫറുകളോടൊപ്പം പോകുന്ന രീതി ശരിയല്ല. മാത്രമല്ല, അണികള്‍ സി.പി.എമ്മിനോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നില്ല. യു.ഡി.എഫിനൊപ്പം നില്‍ക്കാനാണ് ആഗ്രഹം. സി.പി.എം കെണിയില്‍ പാര്‍ട്ടി വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."