ഒന്നാം ക്ലാസ് ഒന്നാംതരമാക്കി നിര്‍ദേശ്
ചാലിയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്‌കൂളിന്റെ വികസനത്തിന് കപ്പല്‍ രൂപകല്‍പ്പന കേന്ദ്രമായ നിര്‍ദ്ദേശും ഭാഗമാകുന്നു.
ചാലിയം ഗവ.ഫിഷറീസ് എല്‍.പി സ്‌കൂളില്‍ പുതുതായെടുത്ത കൂട്ടുകാരെ സ്വാഗതം ചെയ്ത ഒന്നാം ക്ലാസിന്റെ അകവും പുറവും പെയിന്റിംങ് നടത്തിയും ചിത്രപ്പണികള്‍ ചെയ്തും മനോഹരമാക്കിയിരിക്കുകയാണ് നിര്‍ദ്ദേശ്.
മൃഗങ്ങളും പക്ഷികളും പഴവര്‍ഗങ്ങളും പച്ചക്കറികളും മലയാളം, ഇംഗ്ലീഷ്, അറബി അക്ഷരമാലയും വര്‍ഷത്തിലെ മാസങ്ങളും ഇതിനകം വരച്ച് നിറം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ നിങ്ങള്‍ സൂര്യനെപ്പോലെ എരിയണം എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വാക്കുകളും 1861 മാര്‍ച്ച് 12-ന് ചാലിയത്തുനിന്ന് തിരൂരിലേക്ക് ചൂളം വിളിച്ച് ഓടിയ ആദ്യ കല്‍ക്കരി തീവണ്ടിയുടെ ചിത്രങ്ങളും അനാവരണം ചെയ്തിട്ടുണ്ട്.
പെയിന്റ് ചെയ്ത ക്ലാസ്മുറി നിര്‍ദേശ് ഡയറക്ടര്‍ ക്യാപ്റ്റന്‍ രമേശ് ബാബു കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. പി.ടി.എ പ്രസിഡന്റ് വി.ജമാല്‍ പ്രധാനാധ്യാപകന്‍, എന്‍.ബഷീര്‍, അധ്യാപകരായ എ.അബ്ദുറഹീം, ജെസി, ഷാഗി.സി.എം, നടാഷ.പി, റംഷീന.വി.പി, നിഷ.പി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."