HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും രേഖകളും കവര്‍ന്നു
backup
December 12 2018 | 04:12 AM
തളിപ്പറമ്പ്: നിര്‍മാണ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും രേഖകളും കവര്‍ന്നതായി പരാതി. കരിമ്പത്തെ മാണി പ്രസാദിന്റെ വീട്ടില്‍ ജോലിക്കെത്തിയ ഒറീസ സ്വദേശികളാണ് മോഷണത്തിനിരയായത്. ഇവരുടെ മൂന്ന് പഴ്സുകളില് നിന്നായി 12,000 രൂപയും രണ്ട് എ. ടി.എം കാര്‍ഡ്, മൂന്ന് ആധാര്‍ കാര്‍ഡ് എന്നിവ മോഷണംപോയതായാണ് പരാതി.
ഇന്നലെ ഉച്ചക്ക് രണ്ടോടെ ഭക്ഷണം കഴിച്ചതിന് ശേഷം ഇവര്‍ മുകള്‍നിലയില്‍ വിശ്രമിക്കുമ്പോഴായിരുന്നു കവര്‍ച്ച നടന്നത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."