HOME
DETAILS

നാട്ടുവൈദ്യം നാടിന്റെ രക്ഷയ്ക്ക്: വൈദ്യ മഹാസഭ ശ്രദ്ധേയമാകുന്നു

  
backup
December 12 2018 | 04:12 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%95

കോവളം: നാട്ടുവൈദ്യം നാടിന്റെ രക്ഷക്ക് എന്ന സന്ദേശവുമായി പെരുന്താന്നി മിത്രനികേതന്‍ സിറ്റിസെന്ററില്‍ അഞ്ചു ദിവസമായി നടന്നു വരുന്ന വൈദ്യ മഹാസഭ ശ്രദ്ധേയമാകുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള അറിയപ്പെടുന്ന നാട്ടു വൈദ്യന്‍മാരെ ഒരു കുടക്കീഴില്‍ അണി നിരത്തി നമുക്ക് ചുറ്റുമുള്ള ഔഷധഗുണമുള്ളതും പ്രകൃതീദത്തവുമായ മരുന്നുകളെയും ഇലകളെയും ഭക്ഷ്യ ഇനങ്ങളെയും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയും ബോധവാന്‍ മാരാക്കിയും ആധുനിക കാലത്തെ പല മഹാമാരികളെ തടയാന്‍ പ്രാപ്തരാക്കുക എന്നതാണ് മഹാ സമ്മേളനം ലക്ഷ്യം വെക്കുന്നത്. ആരോഗ്യരംഗത്തു ഏറ്റവും വികസിതമെന്നവകാശപ്പെടുന്ന അമേരിക്കയില്‍ പോലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്ന രണ്ടാമത്തെ രോഗമാണ് കാന്‍സറെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും ഈ മാരക രോഗം
വരാതിരിക്കാന്‍ നാം പാഴ്‌ച്ചെടിയായി പലപ്പോഴും കണക്കാക്കുന്ന പപ്പായയുടെ ഇലപ്പൊടി കൊണ്ടുണ്ടാക്കുന്ന ചായക്ക് കഴിയുമെന്നും ഈ ശാസ്ത്രീയ കണ്ടെത്തലിനെ ലോകത്തിന് മുന്നില്‍ എത്തിക്കുകയാണ് തങ്ങളുടെ ദൗത്യം എന്നാണ് വൈദ്യ മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള ആരോഗ്യമേളയില്‍ പങ്കെടുക്കുന്ന സെര്‍വന്റ്‌സ് ഓഫ് നേച്ചര്‍ എന്ന സന്നദ്ധ സംഘടന പറയുന്നത്. ഉണങ്ങിയ ഇല നേരിട്ട് വെള്ളത്തില്‍ തിളപ്പിച്ചാണ് ചായ ഉണ്ടാക്കേണ്ടത്. കുത്തക അവകാശം ഇല്ലാത്തിനാല്‍ ചെറുകിട സംരംഭകര്‍ക്കും ഇത് ഉല്‍പാദിപ്പിക്കവാനുള്ള സാധ്യതയും ഏറെയാണ്. ഡിസംബര്‍ ഏഴു മുതല്‍ തുടങ്ങിയ വൈദ്യ മഹാസഭ യോടനുബന്ധിച്ചാണ് ആരോഗ്യമേളയും നടക്കുന്നത്.
പാരമ്പര്യ നാട്ടു മരുന്നുകള്‍ വച്ചുള്ള വിവിധ ചികിത്സകളും സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ കൈ കാല്‍ നടു വേദനകള്‍ മര്‍മ ചികിത്സയിലൂടെ മാറ്റുന്ന വടകര ചേറോട് ശ്രീധരന്‍ വൈദ്യര്‍, കാന്‍സര്‍,കിഡ്‌നി രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ ചികിത്സിച്ചു മാറ്റാന്‍ കഴിവുള്ള ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്ന കാസര്‍കോട് മാലോം തങ്കച്ചന്‍ വൈദ്യര്‍ ,500 ല്‍ പരം ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന അന്നമ്മ ദേവസ്യയെന്ന ചെടിയമ്മ തുടങ്ങി പ്രമുഖ ആദിവാസി വൈദ്യന്‍ നടരാജ സ്വാമി അടക്കമുള്ള വിദഗ്ധരായ നാട്ടു വൈദ്യന്‍മാര്‍ തങ്ങളുടെ വൈദഗ്ധ്യവും വൈവിദ്ധ്യമാര്‍ന്ന ചികിത്സ രീതികളും പകര്‍ന്നു നല്‍കുന്നത് സന്ദര്‍ശകരെ വിസ്മയപ്പെടുത്തുന്നു.
ഗണപതി നാരങ്ങ ഉള്‍പ്പെടെയുള്ള അപൂര്‍വങ്ങളായ ഔഷധ വസ്തുക്കളുടെപ്രദര്‍ശനവും മേളയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
വിവിധ മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന സെമിനാറുകളും നാട്ടു വൈദ്യത്തെപ്പറ്റിയുള്ള ആശയ സംവാദവും മേളയുടെ പ്രത്യേകതയാണ്. ആരോഗ്യ മേളയിലും എല്ലാ ദിവസവുമുള്ള പ്രഭാത പഠന കളരിയിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണെന്നും മേള ഡിസംബര്‍ പതിനാലിന് അവസാനിക്കുമെന്നും ശാന്തിഗ്രാം ഡയറക്ടറും വൈദ്യ മഹാസഭ കോര്‍ഡിനേറ്ററുമായ എല്‍. പങ്കജാക്ഷന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago